World

Language: 
English

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

കുവൈറ്റ് : കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് മേയ് 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന് മുൻപ്  ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച്‌ താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മേയ് 15 വരെ നീട്ടി നല്‍കിയത്. ഏപ്രില്‍ 15ന് അവസാനിക്കേണ്ട  പൊതുമാപ്പാണ് ഒരു മാസം കൂടി നീട്ടിയത്. ഡിസംബറില്‍ ഒരുമാസം നല്‍കിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടി നല്‍കുകയായിരുന്നു.

സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ രൂപത്തിലും

സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ രൂപത്തിലും. ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പ്ലാറ്റ്ഫോമായ ‘അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്’, ഐ.ടി അതോറിറ്റിയുടെ 'തവക്കല്‍നാ' മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുക.

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​ഗ​സ്​​റ്റ് 29ന് ​ ആ​രം​ഭി​ക്കും

ദോ​ഹ: 2021-2022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള ക്ലാ​സു​ക​ള്‍ ആ​ഗ​സ്​​റ്റ് 29ന് ​ആ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ആ​ല്‍​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.

യു എ ഇ യിലെ സ്കൂളുകള്‍ വീണ്ടും തുറന്നു

യുഎഇയിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്കൂളില്‍ നേരിട്ട് പഠിക്കാന്‍ എത്തിയതായി വിവിധ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂളിലെത്തി കൂട്ടുകാരികളെ കണ്ട ആവേശമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. മാസ്കിട്ടും അകലം പാലിച്ചുമാണ് ഇരുന്നതെങ്കിലും സഹപാഠികളെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികള്‍ മറച്ചുവച്ചില്ല.

ബഹിരാകാശദൗത്യത്തിന് അറബ് ലോകത്ത് നിന്ന് ആദ്യവനിതയെ പ്രഖ്യാപിച്ച്‌ യു. എ. ഇ

ദുബായ്: അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച്‌ യു.എ.ഇ. നൂറ അല്‍ മത്‌റൂശിയാണ് ആദ്യഅറബ് ബഹിരാകാശ യാത്രികയാവാന്‍ ഒരുങ്ങുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍.ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സുരിയില്‍ സഹപ്രവര്‍ത്തകരാണ്.

റംസാന്‍ വ്രതാരംഭം പരിഗണിച്ച്‌ ഒമാനില്‍ കര്‍ഫ്യൂ പിന്‍വലിച്ചു.

മസ്‌ക്കത്ത്: റംസാന്‍ വ്രതാരംഭം പരിഗണിച്ച്‌ ഒമാനില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്നുമുതല്‍ റംസാന്‍ ആരംഭിക്കുന്നതു വരെയാണ് കര്‍ഫ്യൂ ഇളവ് നല്‍കിയത്. കൂടുതല്‍ പേരില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുര്‍ന്ന് മാര്‍ച്ച്‌ 28 മുതല്‍ ഒമാനില്‍ ഭാഗികലേക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റംസാന്‍ ആരംഭിത്തിനു മുന്നോടിയായുള്ള ഇളവ് ജനങ്ങള്‍ ഏറെ ആശ്വാസകരമാവും.

ഖത്തര്‍ എയര്‍വെയ്‌സ് : യാത്രയ്ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി

ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ്.കൊവിഡ് മഹാമാരിക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന ചിന്ത ഉടലെടുക്കുമെന്നും അക്ബര്‍ അല്‍ ബാകില്‍ പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായി അയാട്ട നടപ്പിലാക്കുന്ന വാക്സിന്‍ പാസ്പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

കോവിഡ് വ്യാപനം : ഒമാനിൽ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

ഒമാന്‍ : ​കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്യത്തില്‍ വരുക.

ഒമാനില്‍ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും അടച്ചു

മസ്‌കറ്റ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചത്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കരുതെന്നും വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ഥിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ദു​ബാ​യി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു

ദു​ബാ​യി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വും തു​ട​രാ​നാ​ണ്​ സ്​​കൂ​ളു​ക​ളു​ടെ തീ​രു​മാ​നം.മി​ക്ക സ്​​കൂ​ളു​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​ന്‍ സ​ര്‍​വേ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മ്ബ​ത്​ ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ അ​യ​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന്​ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ദു​ബൈ ഖി​സൈ​സി​ലെ സെ​ന്‍​ട്ര​ല്‍ സ്​​കൂ​ളി​ലെ ബോ​യ്​​സ്​ സെ​ക്​​ഷ​ന്‍ ഹെ​ഡ്​ അ​ബ്​​ദു​ല്‍ റ​ഷീ​ദ്​ പ​റ​ഞ്ഞു.

ഫ്രാന്‍സ് : കൊവിഡ് ഭീതിയില്‍ മൂന്നാമതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

പാരിസ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണയുടെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ഒമാന്‍ കുടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മസ്‍കത്ത്: കൊറോണ വൈറസ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ നാല് ഞായറാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.

ഒ‌സി‌ഐ കാർഡ് ഉടമകൾ‌: ഇനി ഇന്ത്യൻ‌ യാത്രക്കായി പഴയ പാസ്‌പോർട്ടുകൾ‌ കൊണ്ടുപോകേണ്ടതില്ല

ഇന്ത്യൻ വംശജരും ഇന്ത്യൻ പ്രവാസികളും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ ഉള്ളവരാണ്, പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോർട്ടുകൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ ആവശ്യമില്ല, നേരത്തെ ആവശ്യപ്പെട്ടതുപോലെ, സർക്കാർ അറിയിപ്പ് പ്രകാരം ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾക്ക് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഒസിഐ കാർഡ് വിതരണം ചെയ്യുന്നു, ഇത് വോട്ടവകാശം, സർക്കാർ സേവനം, കാർഷിക ഭൂമി വാങ്ങൽ എന്നിവയൊഴികെ ഒരു ഇന്ത്യൻ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. ഒസിഐ കാർഡ് അവർക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്ര നൽകുന്നു.

ഒമാനില്‍ മാര്‍ച്ച്‌​ 28 മുതല്‍ രാത്രി സഞ്ചാരവിലക്ക്

മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനില്‍ വീണ്ടും രാത്രികാല സഞ്ചാരവിലക്ക്​ ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌​ 28 ഞായറാഴ്​ച മുതല്‍ ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്ല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങള്‍ അടച്ചിടുന്നതിന്​ ഒപ്പം​ വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. നിലവില്‍ ഒമാനില്‍ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്ല്യത്തിലുണ്ട്​.

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.

കുവൈത്തില്‍ നാളെമുതല്‍ കര്‍ഫ്യൂവില്‍ ഇളവ്

കുവൈത്തില്‍ ചൊവ്വാഴ്​ച മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. വൈകീട്ട്​ ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്​ പുതിയ സമയം. റെസ്​റ്റാറന്‍റ്​, കഫെ തുടങ്ങിയവക്ക്​ വൈകീട്ട്​ ആറുമുതല്‍ രാത്രി പത്തുവരെ ഡെലിവറി സര്‍വീസിന്​ അനുമതി നല്‍കിയിട്ടുണ്ട്​.

വൈകീട്ട്​ ആറുമുതല്‍ എട്ടുവരെ റെസിഡന്‍ഷ്യല്‍ ഏരിയക്ക്​ ഉള്ളില്‍ നടക്കാന്‍ അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡന്‍ഷ്യല്‍ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല. നിലവില്‍ വൈകീട്ട്​ അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്​ രാജ്യത്ത്​ കര്‍ഫ്യൂ പ്രാബല്യത്തിലുള്ളത്​.

 

ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്

ദോഹ: ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച്‌ 19 മുതല്‍ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. ബ്രിട്ടന്റെ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

INDIAN NAVY SHIP SHARDUL ARRIVES AT PORT LOUIS FOR MAURITIUS NATIONAL DAY CELEBRATIONS

INS Shardul, a ship of the First Training Squadron of the Indian Navy (IN) is visiting Port Louis, Mauritius from 10 to 13 March, 2021 as part of an overseas deployment to Southern Indian Ocean nations. The ship will undertake EEZ surveillance of Mauritius, in coordination with Mauritian National Coast Guard as part of the deployment, and will also participate in the National Day celebrations of Mauritius on 12 March 2021 during the port call.  

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു

കോപ്പൻഹേ​ഗൻ: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു. 94 വയസ്സായിരുന്നു. നെതർലാൻഡ്സിലെ ബ്രബാൻഡിലെ ഡുയിസെലിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.

കാസറ്റ് ടേപ്പ് കണ്ടുപിടിച്ചു കൊണ്ട് അദ്ദേഹം പഴയ റീൽ ടു റീൽ ടേപ്പ് സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1952ലാണ് അദ്ദേഹം ഫിലിപ്സ് കമ്പനിയിൽ ജോലിക്ക് ചേർന്നത്. എട്ട് വർഷങ്ങൾക്ക് ഉത്പന്ന വികസന വകുപ്പിന്റെ തലവനായി.

പിന്നീട് പോർട്ടബിൾ ടേപ്പ് റെക്കോർഡർ വികസിപ്പിച്ചെടുത്തു. 10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം കാസറ്റ് ടേപ്പ് കണ്ടുപിടിച്ചത്.

അമേരിക്കയിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാൻ അനുമതി നല്‍കി : മറ്റ് നിയന്ത്രണങ്ങള്‍ തുടരും

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാനുള്ള അനുമതി നല്‍കി അമേരിക്കന്‍ ഭരണകൂടം. അതേസമയം അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

കുവൈത്ത്  അതിര്‍ത്തികള്‍ വീണ്ടുംഅടക്കുന്നു.

 കുവൈത്ത്  അതിര്‍ത്തികള്‍ വീണ്ടുംഅടക്കുന്നു. ബുധനാഴ്ച മുതൽ   മാർച്ച് 20 വരെ റോഡ്  മാർഗ്ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല. കപ്പല് വഴിയുള്ള വ്യാപാരത്തെയും ന്യൂട്രല് സോണിലെ തൊഴിലാളികളെയും വിലക്കിൽനിന്ന്  ഒഴിവാക്കി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. വിദേശികൾക്ക് ഏർപ്പെടുത്തിയ  പ്രവേശന വിലക്ക് ശനിയാഴ്ച അനിശ്ചിതമായി നീട്ടിയിരുന്നു

പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത് ആഘോഷമാക്കി സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍

പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത് ആഘോഷമാക്കി സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍. പെര്‍സിവറന്‍സിനെ കുറിച്ച് ഗൂഗിള്‍ തിരയുമ്പോഴാണ് സെര്‍ച്ച് എഞ്ചിന്‍ വിന്‍ഡോയില്‍ അമിട്ടുകള്‍ പൊട്ടിവിടരുക. 

"Hope probe", a milestone in the history of UAE...

The UAE 's Mars exploration satellite, the Hope Probe, has entered Mars' orbit, surpassing the expectations of the Arab world. With the successful launch of the Hope Probe into Mars, the UAE became the fifth country and the first Arab country to achieve this goal. The United States, India, the former Soviet Union, and the European Space Agency have previously achieved this. Along with the Hope Probe, China's Tianwen One and the US spacecraft NASA will enter Mars orbit later this month.

Military coup and emergency in Myanmar...

The military leadership has declared a one-year state of emergency, in Myanmar detaining key leaders including the ruling National League for Democracy (NLD) leader Aung San Suu Kyi and President Win Mint.

All major ruling party leaders have been detained. The leaders were placed under house arrest this morning. The military action comes as the newly elected parliamentarians are due to take office tomorrow.

ദുബായ് : വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി കലാകാരന്മാര്‍ക്ക് പൗരത്വം നൽകും 

 ദുബൈ : യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള വിദേശി സമൂഹത്തിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ പൗരത്വ നിയമം പ്രഖ്യാപിച്ചത്.തിരഞ്ഞെടു ക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കും.വിദേശികളായ നിക്ഷേപകര്‍ , ശാസ്ത്രജ്ഞര്‍ , ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടുള്ള വിദഗ്ദ്ധര്‍ക്കും പ്രൊഫഷനലുകള്‍ക്കും പൗരത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍ യു എ ഇ അംഗീകരിച്ചു.

Pages

Subscribe to RSS - World