കാലാവസ്ഥ വ്യതിയാന ഗവേഷണ ചർച്ചകൾക്കായി  വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം

കൊച്ചി: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ ചർച്ചകൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. നവംബർ 8 മുതൽ 29 വരെ നടക്കുന്ന വിന്റർ സ്‌കൂളിൽ കാലാവസ്ഥ വ്യതിയാനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നതാണ് പ്രധാനമായും ചർച്ച ചെയ്യുക.

കടലിന്റെ ഉപരിതലത്തിലെ ചൂടിന്റെ വർധനവ്, അമ്ലീകരണം, കടൽ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, ഇവ നേരിടുന്നതിന് ക്ലൈമറ്റ് സ്മാർട്ട് വില്ലേജുകൾ വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ പ്രമുഖ ശാസ്ത്രജ്ഞരുടെയും അക്കാദമിക് വിദഗ്ധരുടെയും മേൽനോട്ടത്തിൽ ചർച്ചകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. കടലിന്റെ ഉപരിതത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നതോടൊപ്പം പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകളുണ്ടാകും. 

സിഎംഎഫ്ആർഐയിലെ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണ പദ്ധതിക്ക് കീഴിലാണ് പരിപാടി. അക്കാദമിക് പ്രാധാന്യത്തോടെ നടക്കുന്ന വിന്റർ സ്‌കൂളിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. 

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയിൽ ഐസിഎആർ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, കാർഷിക സർവകലാശാലകളിലെയും മറ്റ് സർവകലാശാലകളിൽ കാർഷിക വിഷയങ്ങങ്ങൾ പഠിപ്പിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ളവർക്കും സിഎംഎഫ്ആർഐയുടെ വിന്റർ സ്‌കൂളിൽ പങ്കെടുക്കാം. അപേക്ഷകർക്ക് കാലാവസ്ഥ വ്യതിയാന-അനുബന്ധ വിഷയങ്ങളിലെ പ്രാഥമിക അവബോധത്തോടൊപ്പം ശാസ്ത്രവിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമുണ്ടായിരിക്കണം. ഡോ പിയു സക്കറിയയാണ് കോഴ്‌സ് ഡയറക്ടർ. 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment