വാഗമൺ ഫിലിംസിറ്റി

കേരളത്തിലൊരു ഫിലിം സിറ്റി സാദ്ധ്യമാണോ? എങ്കിലത് ഇന്ത്യയുടെ സ്വിറ്റ്സർലണ്ടായ വാഗമണ്ണിൽ സ്ഥാപിച്ചാലോ? ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റി കണ്ടതു മുതൽ മനസിൽ കയറിയ ആലോചനയാണ് 1996 ൽ 3000 കോടി മുതൽ മുടക്കി 1666 ഏക്കർ വിസ്തൃതിയിൽ വികസിപ്പിച്ച രാമോജി ഫിലിം സിറ്റിയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി 1150 രൂപയുടെ ടിക്കറ്റെടുത്ത് പ്രതിധിനം 50,000 ത്തിലധികം സന്ദർശകരാണിവിടം സന്ദർശിക്കുന്നത്. 500 ലധികം ഷൂട്ടിങ് സെറ്റുകളും ബഡ്ജറ്റ്, ത്രീസ്റ്റാർ,ഫൈവ് സ്റ്റാർ ഹോട്ടലുകളും അമ്യൂസ്മെന്റ് പാർക്കുകളുമൊക്കെയാണ് രാമോജിയിലുള്ളത്. വർഷങ്ങളായി പൂട്ടി കിടക്കുന്ന വാഗമണിലെ കോട്ടമല വാഗമൺ ബോണാമി എസ്റ്റുകളും സർക്കാരിന്റെ കൈവശമുള്ള മൊട്ടക്കുന്നുകളും പൈൻ ഫോറസ്റ്റും പാരഗ്ലൈഡിങ്ങ് പോയിന്റും  ഡയറി ഫാമും ഒന്നിപ്പിച്ചാൽ  രാമോജി ഫിലിം സിറ്റിയുടെ ഇരട്ടിയിലധികം സ്ഥലം വരും. രാമോജിയിൽ കൃതിമമായുണ്ടാക്കിയതെല്ലാം ഇവിടെ സ്വാഭാവികമായുണ്ട് താനും

ഹൈദ്രാബാദിനെക്കാൾ മികച്ച കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള വാഗമൺ ഇപ്പോൾ തന്നെ സിനിമാക്കാരുടെയും സഞ്ചാരികളുടെയും  ഇഷ്ട സങ്കേതം കൂടിയാണ്. 2019 ലെ ഓണക്കാലത്ത് വാഗമൺ മൊട്ടക്കുന്നുകൾ ഒറ്റ ദിവസം ടിക്കറ്റെടുത്ത് കണ്ടത് പതിനായിരത്തിലധികം സ്വദേശ സഞ്ചാരികളാണ് അന്ന് തന്നെ വാഗമണ്ണിലെ മറ്റ് സ്ഥലങ്ങൾ കണ്ടവർ അതിലുമെത്രയോ കൂടുതലാണ്. രാമോജിയിലെ പോലെ നൂറ് കണക്കിന് ഷൂട്ടിങ് സെറ്റുകളും അമ്യൂസ്മെന്റ് പാർക്കുകളും ഹോട്ടലുകളും ഇപ്പോൾ സ്വാഭാവികമായി തന്നെയുളള ടൂറിസ്റ്റ് പോയ്ന്റുകളും കൂടി ചേരുമ്പോൾ സിനിമാക്കാർ മാത്രമല്ല മൂന്നാറും തേക്കടിയും സന്ദർശിച്ച് കഴിഞ്ഞ് കുമരകത്തിനും കോവളത്തിനുമൊക്കെ പോകുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ്കൾ  പീരുമേട്ടിൽ നിന്ന് യാത്ര  വാഗമൺ വഴിയാക്കും. ശമ്പരിമലയിലെത്തുന്നവരിൽ ഒരു വിഭാഗവും ഇവിടേക്കെത്തും ഇതോടെ പതിനായിരക്കണക്കിന് സന്ദർശകരെത്തുന്ന വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായും ഫിലിംസിറ്റി വികസിക്കും. രണ്ട് സ്റ്റേറ്റ് ഹൈവേകൾ ഇതിലൂടെ കടന്ന് പോകുന്നതിനാൽ ഇടുക്കി കോട്ടയം എറണാകുളം ജില്ലയിലൊക്കെ വൻതോതിൽ ടൂറിസം അനുബന്ധ വ്യവസായങ്ങളും പതിനായിരക്കണക്കിന് തൊഴിലും സൃഷ്ടിക്കപ്പെടും 75000 കോടിയുടെ സിൽവർ റെയിൽ പോലുള്ള പദ്ധതിക്ക് തയ്യാറെടുക്കുന്ന കേരളത്തിൽ രാമോജിയെ വെല്ലുന്ന ഒരു  ഫിലിം സിറ്റിയുടെ സാദ്ധ്യത എത്രയാണ്? എത്ര കോടി വേണ്ടി വരും. കിഫ്ബിയിൽ നിന്ന് ആവശ്യമായ തുക കണ്ടെത്തി സംസ്ഥാന സർക്കാർ നേരിട്ടോ ppp ആയോ അനുബന്ധ ഏജൻസികൾ വഴിയോ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയാൽ അത് വയബിളാകുമോ? ഇല്ലങ്കിൽ അതിന്റെ കാരണങ്ങളെന്താണ്? ഇക്കാര്യത്തിൽ ആധികാരികമായി പറയാൻ കഴിയുന്നവർ കൂടുതൽ അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.

ബോസ് ആർ.ബി