വ്യാവസായ പ്രദര്‍ശന വിപണന മേള 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ

60 ാമത്  കേരള സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്  അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ വ്യാവസായ പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നു. ജില്ലാ  വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 28  മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.കേരള സ്‌കൂള്‍ കലോത്സവ എക്‌സിബിഷന്‍ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന് പുറമേയാണ് വ്യാവസായ പ്രദര്‍ശന വിപണന മേളയും നടത്തുന്നത്.
അത്യുത്തര കേരളത്തിന്റെ  പാരമ്പര്യ തനിമ വിളിച്ചോതുന്ന ഉത്പന്നങ്ങളുമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള  50 സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും. തത്സമയ കളിമണ്‍ പാത്രം,കൂജ എന്നിവയുടെ നിര്‍മ്മാണമാണ് മേളയുടെ  ആകര്‍ഷണം.ഉപഭോക്താവിന് മേളയില്‍ നിന്ന് ആവശ്യമുള്ള കളിമണ്‍പാത്രങ്ങള്‍ ഇങ്ങനെ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന.

                                                                                                                                 

                 

കൈത്തറി,കരകൗശല ഉത്പന്നങ്ങള്‍, രാസ ഉത്പന്നങ്ങള്‍,മരാധിഷ്ഠിത ഉത്പന്നങ്ങള്‍, ഇലക്ട്രിക്,ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍,കുടംബശ്രീ യൂണിറ്റുകളുടെ  ഉത്പന്നങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാവും.വംശീയ വൈദ്യന്‍മാരുടെ ആയുര്‍വേദ മസാജിങ് കേന്ദ്രങ്ങളും മേളയില്‍ ഒരുക്കും.ജില്ലയിലെ  സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വിപണന സഹായത്തിനായാണ് വ്യവസായ- വാണിജ്യ വകുപ്പ് ജില്ലാ  വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മേള സംഘടിപ്പിക്കുന്നത്.