Error message

  • The file could not be created.
  • The file could not be created.

വിജയ് സേതുപതിയും ധനുഷുമെത്തിനിൽക്കുന്ന നേട്ടങ്ങൾ

2003 ൽ തറവാട്ടു വീട്ടിൽ വാടകയ്‌ക്കെടുത്ത ടി വിയിൽ ഈ പറക്കും തളിക കണ്ടുകൊണ്ടിരിക്കുന്ന ഞാനും എന്റെ കൂട്ടുകാരും.. സിനിമയെങ്ങനെ രസം പിടിച്ചു വരുമ്പോഴാണ് ഇടയ്ക്ക് വച്ച് സെക്കന്റ്‌ ഷോ കഴിഞ് മാമനും ഏട്ടനുമൊക്കെ വീട്ടിലേക്ക് കയറി വരുന്നത്. ഞങ്ങളെല്ലാവരും ടി വി യൊക്കെ ഓഫ് ചെയ്തിട്ട് അകത്തേക്ക് കയറി. പക്ഷെ അത്യാവശ്യം കുരുത്തക്കേടുകൾ ഒക്കെ അന്നുമുള്ള ഞാൻ വാതിലനോട് ചേർന്നു അകത്തേക്ക് പോകാതെ തന്നെ നിന്നു. സത്യത്തിൽ അവരുടെ സംസാരം കേൾക്കാനായിരുന്നു ആ നിൽപ്പ്, "ഒരു നൂല് പോലത്തെ ഒരു ചെക്കൻ പക്ഷെ എന്താ അഭിനയം എന്താ ഡാൻസ് തമിഴിൽ ഇവനൊര് സൂപ്പർ സ്റ്റാർ ആകാനുള്ള എല്ലാ ചാൻസ് ഉം ഉണ്ട്" എന്ന ചേട്ടന്റെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് വല്ലാത്ത ആകാംഷയായി ആരാ ആ നടൻ അതൊന്നറിയാൻ വല്ലാത്ത ആഗ്രഹമായി. പിറ്റേദിവസം സ്കൂളിലേക്ക് പോകും വഴി ഞാൻ അവര് പറഞ്ഞ അതേ സിനിമയുടെ പോസ്റ്റർ കണ്ടു.  പേര് തിരുട തിരുടി എന്നായിരുന്നു നായകനായി ഒട്ടും തടിയില്ലാത്ത ഒരു കുട്ടി പേര് ധനുഷ് എന്നായിരുന്നു. സൗന്ദര്യ സങ്കൽപ്പങ്ങൾ വലുതായിരുന്നത് കൊണ്ട് അയാളെ ഞാൻ അപ്പഴേ മറന്നു പകരം കുഞ്ചാക്കോ ബോബനും പ്രഥ്വിരാജ് ഉം മമ്മൂക്കയുമൊക്കെ എന്റെ പുസ്തകങ്ങളിലും മുറിയിലുമൊക്കെയായി സ്ഥാനം പിടിച്ചിരുന്നു. അങ്ങനെ സിനിമ വളർന്നു ഞാനും വളർന്നു. ഇന്നലെ നാഷണൽ അവാർഡ് പ്രഖ്യാപിക്കുമ്പോൾ അന്നത്തെ നൂലുപോലെയെന്ന് ചേട്ടൻ വിശേഷിപ്പിച്ച ആ നടനെ ഞാൻ വീണ്ടും കണ്ടു. മീശയൊക്കെ പിരിച്ചു വച്ച് അസുരനായി അയാൾ വന്നപ്പോൾ അതൊരു ഗംഭീര സിനിമയാകാതിരിക്കില്ലല്ലോ. അർഹിക്കുന്ന അംഗീകാരമെന്ന് അപ്പഴേ തോന്നി. അത്രത്തോളം വളർന്നിരിക്കുന്നു ധനുഷിലെ നടനും പ്രതിഭയും. അതുകൊണ്ടാണല്ലോ വെട്രിമാരനൊപ്പം ചേർന്നുകൊണ്ട് സൂപ്പർഹിറ്റ് വിജയസിനിമകളുടെ ഒരു നീണ്ട നിര തന്നെ ധനുഷ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. തമിഴിൽ ഏറ്റവും കൂടുതൽ കാലിബർ ഉള്ള നടൻ ധനുഷ് തന്നെയാണ് എന്നതിൽ സംശയിക്കാൻ ഒന്നുമില്ല. സത്യം പറഞ്ഞാൽ ഇന്നലത്തെ നാഷണൽ അവാർഡ് പ്രഖ്യാപനം കണ്ടപ്പോത്തന്നെ കരുതിയതാണ് അത് നിങ്ങളോട് വന്ന് പറയണമെന്ന്. മറ്റൊരു സന്തോഷവും അത്ഭുതവും കൂടിയുണ്ട് ആ നാഷണൽ അവാർഡിന് കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് ഒരിക്കൽ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു നടന് നമ്മുടെയൊക്കെ ഏറെ പ്രിയപ്പെട്ട 96 ലെ റാമിന് മികച്ച സഹനടനുള്ള അവാർഡും കിട്ടിയിട്ടുണ്ട്. വാഴത വാഴ്‌വേ വാഴവെ.. താഴാമൽ മേലെ പോകിറേൻ എന്ന് പറഞ്ഞു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കേറിയ വിജയ് സേതുപതി എന്ന നടന് കിട്ടിയ അർഹിക്കുന്ന അംഗീകാരം. സന്തോഷം തോന്നുന്നുണ്ട്. ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും വിജയ് സേതുപതിയും ധനുഷുമെത്തി നിൽക്കുന്ന ഈ നേട്ടങ്ങളിൽ അതിയായ സന്തോഷം ഉണ്ട്.

 

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos