വെറും പെണ്ണല്ലിവൾ

ഭൂമിയോളം ക്ഷമിക്കും
സർവ്വം ത്യജിക്കും
എല്ലാം ഉള്ളിലടക്കും
ശാന്തസ്വരൂപിണിയാണിവൾ
ഈ പെണ്ണ്.

അവളിൽ
എരിയുമൊരഗ്നിയുണ്ട്.
ക്ഷമയുടെ പരിധികൾ വിട്ട്,
സർവ്വതും സംഹരിക്കാൻ പോന്ന,
കനലുകളവൾ
നെഞ്ചിലേറ്റുന്നുണ്ട്.
മുന്നിൽ ഇനിയൊന്നും
ബാക്കിയില്ല
എന്നറിയുന്ന നിമിഷം,
അവൾ സംഹാരരുദ്രയാകും
ഇത്രയും നാൾ
അബലയെന്നു വിളിക്കപ്പെട്ടവൾ,
ആരാലും തടുക്കവയ്യാതെ
അതിശക്തയാകും.

ക്രോധം കൊണ്ടവളുടെ,
കണ്ണുകൾ ജ്വലിക്കും
അവളിൽ നിന്നും ഓടിയകലുക.
ഒരുപക്ഷേ,
അവളുടെ കോപാഗ്നിയിൽ,
സമസ്തവും
വെന്തുവെണ്ണീരാകാനും മതി.

മണിക്കുട്ടി വിജയൻ