വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്‌കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോട്ട് അഡ്മിഷന്‍

കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്‌കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  എന്‍.എസ്.ടി.ഐ(ഡബ്യൂ), റീഡിയണല്‍ വൊക്കേഷണല്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.വി.ടി.ഐ) ല്‍ 2021-22 അധ്യയന വര്‍ഷത്തേക്കുളള സി.ടി.എസ് ബാച്ചിലെ വിവിധ കോഴ്‌സുകളുടെ (3 ഡി പ്രന്റിംഗ്, ഡി.എം, സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി, സ്മാര്‍ട്ട് സിറ്റി, എസ്.പി, ഡിടിപിഒ, കോപാ, എ.ഡി. ഇ.എം) സ്‌പോട്ട് അഡ്മിഷന്‍ 2022 ജനുവരി 6  വ്യാഴം മുതല്‍ ജനുവരി 7 വെള്ളി വരെ നടത്തും. താല്‍പര്യമുളള വിദ്യാര്‍ത്ഥിനികള്‍ ടി.സി യും അസല്‍ രേഖകളും ഫീസും (ജനറല്‍/ഒ.ബി.സി: Rs.2,450/-,  എസ്.സി/എസ്.ടി : Rs.950/-)   സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2418391