വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം- വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഇടുക്കി ജില്ലയില്‍ 2019-20 വര്‍ഷത്തിലെ വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ് പി.ഒ 685 603 എന്ന വിലാസത്തില്‍ നവംബര്‍ 20ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പും തെളിവിലേക്കായി പ്രസക്തമായ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസ് ഫോണ്‍ 04862 232505.

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Dec 52019
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍.