വാക്സിനെടുക്കാത്ത വിദേശികള്‍ക്കും സൗദിയിലേക്ക് യാത്ര ചെയ്യാം; മുഖീമില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ജിദ്ദ: കോവിഡിനെതിരെ വാക്സിന്‍ എടുക്കാത്ത വിദേശികള്‍ക്കും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. വാക്സിന്‍ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ ഈ മാസം 16 ബുധനാഴ്ച മുതല്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാവൂവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിവിധ വിമാനകമ്ബനികളെ അറിയിച്ചിരുന്നു.

വാക്സിന്‍ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം, രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായ എസ്.എം.എസ് സന്ദേശമോ പ്രിന്‍റ് കോപ്പിയോ പാസ്പോര്‍ട്ട് നമ്ബര്‍ മുഖീം പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ ലഭിക്കുന്ന വിവരങ്ങളോ ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കാവൂ എന്നായിരുന്നു നിര്‍ദേശം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് നിയമലംഘനം ആയിരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഇതോടെ ഇതുവരെ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന അഭ്യൂഹം നിലനിന്നിരുന്നു.

എന്നാല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്കും ഇനി മുതല്‍ മുഖീം പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്താം. ഇന്ന് മുതല്‍ പോര്‍ട്ടലില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൗദിയില്‍ താമസരേഖയുള്ളവര്‍, സന്ദര്‍ശന വിസക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ എടുത്തവരായാലും അല്ലെങ്കിലും പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദിയിലെത്തിയാല്‍ നേരത്തെ നിലവിലുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരിക്കും.

ഇത്തരക്കാര്‍ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ തന്നെ ക്വാറന്റീനില്‍ ഇരിക്കാനുള്ള ഹോട്ടലിന്റെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower