വാക്​സിനെടുത്ത ഇന്ത്യക്കാര്‍ക്ക്​ ക്വാറന്‍റീന്‍ ഇളവ്​

ദോഹ: ഇന്ത്യയില്‍നിന്ന്​ വാക്​സിന്‍ എടുത്തുവരുന്നവര്‍ക്ക്​ ഖത്തറില്‍ ക്വാറന്‍റീന്‍ ഒഴിവാക്കുന്നകാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്‍െറ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ മാറ്റമുണ്ട്​. ഖത്തറിലും കോവിഡ്​മുക്​തമാകുകയാണ്​. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ക്വാറന്‍റീന്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

ഖത്തറും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസംഘടനകളും വലിയ കോവിഡ്​സഹായമാണ്​ ഇന്ത്യക്ക്​ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡന്‍റ്​ സിയാദ് ഉസ്മാന്‍, ഐ.സി.സി പ്രസിഡന്‍റ്​ പി.എന്‍. ബാബുരാജന്‍, ഐ.ബി.പി.സി ഭാരവാഹി അസീം അബ്ബാസ്, ഐ.എസ്​.സി വൈസ് പ്രസിഡന്‍റ്​ ഷെജി വലിയകത്ത് തുടങ്ങിയവര്‍ പ​ങ്കെടുത്തു.

Recipe of the day

Jul 292021
Ingredients 1 bowl cauliflower