ബി.എസ്.എന്‍.എല്‍ മെഗാ മേള

സംസ്ഥാനത്തുടനീളമുള്ള ബി.എസ്.എന്‍.എല്‍. ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും എക്ചഞ്ചുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഈ മാസം 14  മുതല്‍ 16 വരെ മേളകള്‍ നടത്തും. ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്.റ്റി.റ്റി.എച്ച്. ഉപഭോക്താക്കള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍, അണ്‍ലിമിറ്റഡ് വോയിസ്, ഡേറ്റ പ്ലാനുകള്‍ തുടങ്ങി മൊബൈല്‍ സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ പുതുതായി അവതരിപ്പിച്ചിട്ടുള്ള ഓഫറുകളും ഇളവുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

പരിധിയില്ലാത്ത കോളുകളും ഡേറ്റയും നല്‍കുന്ന 299 രൂപ മുതലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകളും കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത കോളുകള്‍ നല്‍കുന്ന ലാന്‍ഡ്‌ലൈന്‍ പ്ലാനുകളും ലഭ്യമാണ്. ഒപ്റ്റിക്കല്‍ ഫൈബറില്‍ കൂടി 777 രൂപയ്ക്കു 50 എം.ബി.പി.എസ്. വേഗത നല്‍കുന്ന പ്ലാന്‍ ഉള്‍പ്പെടെയുള്ള വിവിധ എഫ്.റ്റി.റ്റി.എച്ച് പ്ലാനുകള്‍ ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റോമിംഗ് നടത്തുമ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് വഴി കുറഞ്ഞ നിരക്കില്‍ കോളുകള്‍ നടത്തുവാന്‍ സാധിക്കുന്ന 1099 രൂപയുടെ ബി.എസ്.എന്‍.എല്‍ വിങ്‌സ് സേവനത്തിന് വരിക്കാരാവാന്‍ സാധിക്കുന്നതാണ്. പുതിയ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 4ജി സിം കാര്‍ഡുകള്‍ സൗജന്യമായിരിക്കും. കൂടാതെ 365 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റയും കോളുകളും ലഭിക്കുന്ന 1699 പ്ലാന്‍ ഉള്‍പ്പടെയുള്ള മൊബൈല്‍ പ്രീപെയ്ഡ് പ്ലാന്‍ വൗച്ചറുകളും ലഭ്യമാണ്
 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Dec 52019
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍.