യുവ ഇന്ത്യന്‍ എഴുത്തുകാരെയും ഗ്രന്ഥകാരെയും പരിപോഷിപ്പിക്കുന്നതിനായി മൈഗവ് ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു

രാജ്യത്തെ യുവാക്കളില്‍ നിന്ന് ഈ സംരംഭത്തിന് ആവേശകരമായ പ്രതികരണം ലഭിക്കുന്നു; 2021 ജൂലൈ 19 വരെ ഏകദേശം 5000 പുസ്തക നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു

അപ്ലിക്കേഷന്‍ വിന്‍ഡോ 2021 ജൂലൈ 31 വരെ തുറന്നിരിക്കും

അഖിലേന്ത്യാ മത്സരത്തിലൂടെ 75 രചയിതാക്കളെ nbtindia.gov.in MyGov.in എന്നിവയിലൂടെ തിരഞ്ഞെടുക്കും

മെന്റര്‍ഷിപ്പ് സ്‌കീം പ്രകാരം ഒരു ഗ്രന്ഥകാരന് പ്രതിമാസം 50,000 രൂപവീതം ആറുമാസത്തേക്ക് ഏകീകൃത സ്‌കോളര്‍ഷിപ്പ് നല്‍കും

യുവ മനസുകളെ ശാക്തീകരിക്കുന്നതിനും ഭാവിയിലെ നേതൃപാടവങ്ങള്‍ക്കായി യുവ പഠിതാക്കളെ പരിപോഷിപ്പിക്കുന്ന ഒരു പഠന പരിസ്ഥിതി സൃഷ്ടിക്കുന്നതിനുമായി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ബുക്ക് ട്രസ്റ്റുമായി (എന്‍.ബി.ടി) സഹകരിച്ച് ഇലക്രേ്ടാണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (എം.ഇ.ഐ.ടി.വൈ) കീഴിലുള്ള മൈഗോവ് പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരായ യുവാക്കളുടെയും അഭിലഷിണീയതയുള്ള എഴുത്തുകാരുടെയും പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാര്‍ക്കുള്ള മെന്റര്‍ഷിപ്പ് സ്‌കീമിന് കീഴില്‍ ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. 2021 ജൂണ്‍ 4 ന് ഓണ്‍ലൈന്‍ മത്സരംആരംഭിക്കുകയും ഇത് 2021 ജൂലൈ 31 വരെ തുറന്നിരിക്കുകയും ചെയ്യും.
യുവ എഴുത്തുകാര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ മെന്റര്‍ഷിപ്പ് പദ്ധതി രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വളരെയധികം താല്‍പ്പര്യം സമ്പാദിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമാകുന്നതിനും ഗവണ്‍മെന്റിന്റെ ഈ അതുല്യസംരംഭത്തില്‍ നിന്നും പ്രയോജനം നേടുന്നതിനുമായി നിരവധി വളര്‍ന്നുവരുന്നതും അഭിലഷണീയതയുള്ളതുമായ എഴുത്തുകാര്‍ തങ്ങളുടെ രചനകള്‍ സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. nbtindia.gov.in MyGov.in എന്നിവയിലൂടെ നടത്തുന്ന അഖിലേന്ത്യാ മത്സരംവഴി മൊത്തം 75 ഗ്രന്ഥകാരെ തെരഞ്ഞെടുക്കും. ജൂലൈ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം, 2021 ഓഗസ്റ്റ് 15 ന് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. 2021 ജൂലൈ 19 വരെ ഏകദേശം 5000 ത്തോളം പുസ്തക നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു
.രാജ്യത്ത് വായന, എഴുത്ത്, പുസ്തകസംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയേയും ഇന്ത്യന്‍ രചനകളെയും ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമായി യുവാക്കളേയും ഉയര്‍ന്നുവരുന്ന ഗ്രന്ഥകാരേയും (30 വയസിന് താഴേയുള്ളവരെ) പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് 2021 മേയ് 29 ന് പ്രധാനമന്ത്രിയുടെ മെന്ററിംഗ് യുവ പദ്ധതക്ക് തുടക്കം കുറിച്ചു.
അറിയപ്പെടാത്ത നായകര്‍, സ്വാതന്ത്ര്യസമരസേനാനികള്‍, അജ്ഞാതവും മറന്നതുമായ സ്ഥലങ്ങളും ദേശീയ പ്രസ്ഥാനത്തിലെ അവരുടെ പങ്കുകളും ബന്ധപ്പെട്ട മറ്റ് ആശയങ്ങളും നൂതനവും സൃഷ്ടിപരവുമായ രീതിയില്‍ യുവ എഴുത്തുകാരുടെ തലമുറയുടെ വീക്ഷണകോണുകളിലൂടെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള ഇന്ത്യ @    75 പദ്ധതിയുടെ ഭാഗമായ (ആസാദി കാ അമൃത് മഹോത്സവ്). യുവാക്കളും ഉയര്‍ന്നുവരുന്നതും വിവിധ വിഷയങ്ങളില്‍ എഴുതാന്‍ കഴിവുള്ള ഗ്രന്ഥകാരും (യുവ) എന്നത്. ഇന്ത്യന്‍ പൈതൃകം, സംസ്‌കാരം, വിജ്ഞാനവ്യവസ്ഥ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിഷയങ്ങളുടെ വര്‍ണ്ണരാജികളില്‍ എഴുതാന്‍ കഴിയുന്ന എഴുത്തുകാരുടെ ഒരു ധാരയെ വികസിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റ്, നടപ്പാക്കല്‍ ഏജന്‍സിയെന്ന നിലയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട ഘട്ടങ്ങളില്‍ പദ്ധതിയുടെ മെന്റര്‍ഷിപ്പിന്റെ ഘട്ടം തിരിച്ചുള്ള നടപ്പാക്കല്‍ ഉറപ്പാക്കും. ഈ പദ്ധതി പ്രകാരം തയ്യാറാക്കിയ പുസ്തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിക്കും. അതോടൊപ്പം സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും കൈമാറ്റം ഉറപ്പാക്കുന്നതിനായി ഇത് മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അതുവഴി ഏക ഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാര്‍ക്ക് സാഹിത്യോത്സവങ്ങളിലും മറ്റും പങ്കെടുക്കുന്ന മികച്ചവരും പ്രശസ്തരുമായ ചില ഗ്രന്ഥകാരുമായി സംവദിക്കാനും അവസരം ലഭിക്കും.

യുവയുടെ പ്രധാന സവിശേഷതകൾ  (യുവ, ഉയര്‍ന്നുവരുന്ന, വിവിധവിഷയങ്ങളിലെ രചയിതാക്കള്‍)

1. അഖിലേന്ത്യാ മത്സരത്തിലൂടെ മൊത്തം 75 ഗ്രന്ഥകാരെ തെരഞ്ഞെടുക്കും
2. എന്‍.ഐ.ടി രൂപീകരിക്കുന്ന ഒരു കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക.
3. ജൂണ്‍ 4 മുതല്‍ 2021 ജൂലൈ 31 വരെയായിരിക്കും മത്സരം നടക്കുക.
4. മെന്റര്‍ഷിപ്പ് സ്‌കീമിന് കീഴില്‍ ശരിയായ പുസ്തകമായി വികസിപ്പിക്കാനുള്ള അനുയോജ്യത നിര്‍ണ്ണയിക്കാന്‍ കഴിയുന്ന തരത്തില്‍ 5,000 വാക്കുകളുടെ ഒരു കൈയെഴുത്തു പ്രതി സമര്‍പ്പിക്കാനാണ് മത്സരാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്.
5. തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥകാരുടെ പേരുകള്‍ 2021 ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കും.
6. മെന്റര്‍ഷിപ്പിനെ അടിസ്ഥാനമാക്കി, തെരഞ്ഞെടുത്ത ഗ്രന്ഥകാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മെന്റര്‍മാരുടെ(മാര്‍ഗ്ഗനിര്‍ദ്ദേശികളുടെ) മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അന്തിമ തെരഞ്ഞെടുപ്പിന്‌വേണ്ടി കൈയെഴുത്തുപ്രതികള്‍ തയ്യാറാക്കും.
7. വിജയികളുടെ രചനകള്‍ 2021 ഡിസംബര്‍ 15 നകം പ്രസിദ്ധീകരണത്തിനായി തയ്യാറാകും
8. യുവ ദിവസം അല്ലെങ്കില്‍ ദേശീയ യുവജന ദിനദിനമായ 2022 ജനുവരി 12 ന് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം സമാരംഭിക്കാം.
9. 2021 ജൂണ്‍ 1 ന് 30 വയസ്സിന് താഴെയുള്ള ഇന്ത്യന്‍പൗരന്മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഒരു പി.ഐ.ഒ കാര്‍ഡ് (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അല്ലെങ്കില്‍ എന്‍.ആര്‍.ഐ (പ്രവാസി ഇന്ത്യന്‍), ഇന്ത്യ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യാക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
10. മെന്റര്‍ഷിപ്പ് പദ്ധതി പ്രകാരം ഒരു ഗ്രന്ഥകാരന് ഏകീകൃത സ്‌കോളര്‍ഷിപ്പായി ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപ വീതം നല്‍കും

മത്സരം അവസാനിക്കാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പങ്കെടുക്കുന്നാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എങ്ങനെ പങ്കെടുക്കാം, രചനകള്‍ സമര്‍പ്പിക്കാം, പതിവുചോദ്യങ്ങള്‍ മുതലായവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി  https://innovateindia.mygov.in/yuva/or https://t.co/eq86MucRVH    എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Recipe of the day

Jul 292021
Ingredients 1 bowl cauliflower