Mr. SREEJI S

Primary tabs

Articles

Feb 142019
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ല പൊലീസ് മേധാവികളുള്‍പ്പെടെ 15 ഐ പി എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ബി. അശോകന്‍ തിരുവനന്തപുരം റൂറലിലും യു. അബ്ദുല്‍ കരീം കോഴിക്കോട് റൂറലിലും പുതിയ പൊലീസ് മേധാവികളാകും. തിരുവനന്തപുരം റൂറല്‍ എസ് പിയായിരുന്ന എ അശോക് കുമാറിനെ മാറ്റിയാണ് കൊല്ലം റൂറല്‍ പൊലീസ് മേധാവിയായിരുന്ന ബി അശോകനെ തിരുവനന്തപുരം റൂറലില്‍ നിയമിച്ചത്. കെ.എ.പി 3 കമാണ്ടന്റായിരുന്ന കെ.ജി. സൈമണാണ് കൊല്ലം റൂറല്‍ പൊലീസ് മേധാവി. എ.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എ ഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വെ. യു ഡി എഫിന് 14നും 16നും ഇടക്ക് സീറ്റ് യു ഡി എഫ് പിടിക്കാനിടയുണ്ടെന്നും ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അഭിപ്രായ വോട്ടെടുപ്പിലെ വിലയിരുത്തല്‍. ശബരിമല വിഷയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായ സ്വാധീനം ചെലുത്തുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യു ഡി എഫ് നേടുകയെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല 20നാണ്.  ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന സ്‌റ്റേജ് പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. അംബ, അംബിക, അംബാലിക എന്നിങ്ങനെ മൂന്ന് സ്‌റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക. ചടങ്ങില്‍ പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ എം.ആര്‍. രാജഗോപാലിന് ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. പിന്നണി ഗായിക വൈക്കം വിജയലക്ഷമിയുടെ സംഗീത കച്ചേരിയാണ് ആദ്യ കലാപരിപാടി.
തിരുവനന്തപുരം:  കുംഭമാസ പൂജകള്‍ക്കു വേണ്ടി ശബരിമലയില്‍ ഇന്ന് നടതുറക്കാനിരിക്കെ മേഖലയില്‍ നിരോധനാജ്ഞ നടപ്പിലാക്കണമെന്ന ആവശ്യവുമായി പോലീസ്. യുവതിപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരോധനാജ്ഞ ആവശ്യമാണെന്ന നിലപാടാണ് പോലീസിനുള്ളത്. നിരോധനാജ്ഞ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാപൊലീസ് മേധാവി ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. 
കരുനാഗപ്പള്ളി: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും അവധിക്ക് നാട്ടിലെത്തിയവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ അവസരം. ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ 9 മണി മുതല്‍  3 മണി വരെ അംഗീകൃത ഏജന്‍സികളുടെ സഹായത്താല്‍ രജിസ്‌ട്രേഷന്‍ നടത്താം. 60 വയസ്സ് തികയാത്തവര്‍ക്ക് അംഗമാകാം. ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കും.കേരള പ്രവാസി ലീഗാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളം എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് കൊടുവള്ളി താമരശേരി താലൂക്ക് ആശുപത്രി എന്നിവയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 25.39 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. 
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് എല്‍ ഡി എഫ് യോഗം ചേരും. സീറ്റ് വിഭജനം ഉള്‍പ്പടെയുളള എല്‍ ഡി എഫിലെ പാര്‍ട്ടികള്‍ തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ മുതല്‍ ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച്ച സി പി എമ്മിന്റെയും സി പി ഐയുടെയും സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായില്ലെന്നാണ് അറിയുന്നത്. ഇന്നു ചേരുന്ന എല്‍ ഡി എഫ് നേതൃയോഗത്തില്‍ പൊതുകാര്യങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും മുന്നണി കടക്കും. തങ്ങള്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടതില്ല എന്നതാണ് സി പി ഐയുടെ നിലപാട്.
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. 

Pages

sreejithon's picture

Mr. SREEJI S