Sasikala B

Primary tabs

Articles

Aug 162019
ജില്ലയില്‍ മഴക്കെടുതിയില്‍ മത്സ്യകൃഷിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ അടിയന്തിരമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണമെന്ന് എഫ് എഫ് ഡി എ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക്  ഈ അധ്യായന വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയും, ഡിഗ്രി / പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  കേന്ദ്ര / സംസ്ഥാന സര്‍ക്കാറില്‍ നിന്ന് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കൈപ്പറ്റുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.  അപേക്ഷ ഫോമും, വിശദവിവരങ്ങളും വനിതാ ശിശുവികസന വകുപ്പിന്റെ wcd.kerala.gov.in  എന്ന വെബ്‌സൈറ്റിലും എല്ലാ ശിശുവികസനപദ്ധതി ഓഫീസുകളിലും ലഭ്യമാണ്.
കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യതാപരീക്ഷ നിശ്ചിത ശതമാനം മാർക്ക് വാങ്ങി വിജയിച്ചിരിക്കണം. തൊഴിലാളികളുടെ മക്കളിൽ 2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ്/മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമ്മാനങ്ങളും നൽകും. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ 31 വരെ സ്വീകരിക്കും.
കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ സംയുക്തസംരംഭമായ 'സാമര്‍ത്ഥി' ലൂടെകേരളത്തില്‍ 1,975 യുവ ജനങ്ങള്‍ക്ക്‌ടെക്‌സ്‌റ്റൈയില്‍സ്, കൈത്തറി, വസ്ത്ര നിര്‍മ്മാണ  മേഖലകളില്‍നൈപുണ്യവികസന പരിശീലനം നല്‍കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, വനിതാ, ശിശുവികസന മന്ത്രി ശ്രീമതിസ്മൃതി സുബിന്‍ ഇറാനിയുടെ സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ഇന്നു നടന്ന ചടങ്ങില്‍കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശിച്ച ഏജന്‍സികള്‍ വഴിമൂന്നര ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും.
ചാക്ക ഐ.ടി.ഐ യിൽ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ട്രേഡ് മാറ്റം നാളെ (ആഗസ്റ്റ് 16) ചാക്ക ഐ.ടി.ഐയിൽ നടക്കും. ഒഴിവുളള സീറ്റുകളിലേക്കുളള അഡ്മിഷൻ 17നും നടത്തും. 190 ഉം അതിന് മുകളിലുമുളള ഒ.സി, ഇ.ഇസഡ്, ഒ.ബി.എച്ച്, ഒ.ബി.എക്‌സ്, എൽ.സി വിഭാഗത്തിൽപ്പെട്ട അപേക്ഷകരും 185 ഉം അതിന് മുകളിലുമുളള മുസ്ലിം വിഭാഗത്തിൽപ്പെട്ട അപേക്ഷരും 180 ഉം അതിന് മുകളിലുമുളള എസ്.സി വിഭാഗത്തിൽപ്പെട്ട അപേക്ഷകരും അസ്സൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പകൾ സഹിതം രക്ഷാകർത്താവിനോടൊപ്പം രാവിലെ ഏഴിന് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ഫോറം ജില്ലാ ഓഫീസിലും യൂനിയന്‍ ഓഫീസിലും ലഭിക്കും.  അപേക്ഷ ഓഗസ്റ്റ് 31നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2734827.
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി.എസ്‌സി എം.എൽ.റ്റി, ബി.ഫാം, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 2019-20 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ 31 വരെ സ്വീകരിക്കും.  കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മിഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.  കൂടുതൽ വിവരങ്ങൾക്ക്: 0471-2448451.
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020 അധ്യയന വർഷത്തെ എം.ബി.എ പ്രവേശന പരീക്ഷ കെ മാറ്റ് കേരള, 2020 ഡിസംബർ ഒന്നിന് നടക്കും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്(കുഫോസ്)ന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ടസമിതിയുടെ നിയന്ത്രണത്തിലുമാണ് കെ മാറ്റ് കേരള 2020 നടത്തുന്നത്.
സംസ്ഥാന/ജില്ലാ സ്‌കൂൾ കലോത്സവത്തിന് വിവിധ ഇനം മത്സരങ്ങളിൽ വിധികർത്താവായിരിക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സരവിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ആർ.എസ്.ഷിബു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ എട്ടിന് മുമ്പ് അപേക്ഷിക്കണം
കേരള പോസ്റ്റല്‍സര്‍ക്കിള്‍ 2086  ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക്ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ്‌യോഗ്യത. പ്രായ പരിധി 18 മുതല്‍ 40 വയസ്സ് വരെ (പ്രായംകണക്കാക്കുന്നത്5.8.2019 അടിസ്ഥാനമാക്കിയാണ്). പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ഒബിസിവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. സാമ്പത്തികമായി ദുര്‍ബലരായവിഭാഗത്തിന് (ഇഡബ്ലൂയുഎസ്) പ്രായപരിധിയില്‍ ഇളവില്ല. ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി 20 ഒപ്ഷനുകള്‍ നല്‍കാം.  
ആലപ്പുഴ: പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കരുത്. വീട്ടിലെ മറ്റൊരാള്‍ക്ക് പനി വന്നപ്പോള്‍ ലഭിച്ച കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവര്‍ മരുന്ന് വാങ്ങി കഴിക്കരുത്. പനി വന്നാല്‍  അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികില്‍സ തേടുക. എലിപ്പനി വരാനുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരും കൈകാലുകളില്‍ മുറിവുള്ളവരും ആ വിവരം പനിക്ക് ചികിത്സ തേടുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറെ അറിയിക്കണം. എലിപ്പനി ഒഴിവാക്കാനായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കണം.

Pages

Sasikala's picture

Sasikala B