ആക്ഷന്‍ ത്രില്ലര്‍ 'ചക്ര' വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ചിത്രത്തിന്റെ പശ്ചാത്തലം സൈബര്‍ ക്രൈം ആണ്. സൈനിക ഓഫീസറായാണ് വിശാല്‍ ചിത്രത്തിലെത്തുന്നത്. എത്തുന്ന ചിത്രം \എം.എസ്.
Ms. Parvathy S
Primary tabs
Articles
2020 ലെ നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം, 2021 ഫെബ്രുവരി 6 വരെ ദീർഘിപ്പിച്ചു. സ്ത്രീ ശാക്തീകരണ രംഗത്ത് അസാധാരണ സംഭാവനകൾ നൽകുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന്കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാരീശക്തി പുരസ്കാരം നൽകുന്നു .
Feb 2, 2021
No votes yet
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
Feb 2, 2021
No votes yet
കേരള ഡെന്റൽ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഡെന്റിസ്റ്റുകൾ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. നിലവിൽ സാധുവായ രജിസ്ട്രേഷൻ ഉള്ളവരുടെ പേരു വിവരങ്ങളാണ് വേട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക. രജിസ്ട്രേഷൻ പുതുക്കാത്തവരെ സംബന്ധിച്ച് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചു രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്യാൻ നടപടികൾ ഉണ്ടാകുമെന്നും രജിസ്ട്രാർ അറിയിച്ചു.
Feb 2, 2021
No votes yet
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.
പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിൽ അപേക്ഷിക്കാം.
Feb 2, 2021
No votes yet
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ ഐസിഫോസ്സിലെ പ്രോജക്ടിലേക്ക് ദിവസനവേതന അടിസ്ഥാനത്തില്‍ തമിഴ് ബി.എ/ എം.എ ബിരുദധാരികളെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസില്‍ ആറിന് രാവിലെ 11 ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: icfoss.in. ഫോണ്‍: 0471-2700012/13/14.
Feb 2, 2021
No votes yet
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് സോഷ്യല്‍ ഓഡിറ്റിന്റെ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവണ്മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്സ്.
Feb 2, 2021
No votes yet
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു.
നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂവെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കൂ.
Feb 2, 2021
No votes yet
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനായി മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി ഒരുങ്ങുന്നു. എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ താനൂര്‍, കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ ഈ മാസം കമ്മീഷന് ചെയ്യും. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് സജ്ജമാക്കുന്ന മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
Feb 2, 2021
No votes yet
നോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്. കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്.
Feb 2, 2021
No votes yet