Miss iMalayalee Desk

Primary tabs

Articles

ചിരിക്കാൻ പഠിപ്പിച്ചവരേ, നോക്കൂ....  ഏകാന്തതയെ പ്രണയിച്ച മനുഷ്യരൊക്കെയും...  ഇപ്പോൾ ചിരിക്കുകയാണ്...  ആൾക്കൂട്ടങ്ങളിൽ ഉണ്ടായിരുന്നവരും... തിരക്കൊഴിയാത്ത മനുഷ്യരും - ഇപ്പോൾ ചിരിക്കുകയാണ്....  ചിന്തകൾകൊണ്ട് മനോഹരമായി പുസ്തകമെഴുതിയ - കവികളും ഇപ്പോൾ ചിരിക്കുകയാണ്....  ലോകം മുഴുവൻ തനിക്കെതിരാണെന്ന്..... തോന്നിപ്പിക്കുന്നവന്നവരും ഇപ്പോൾ ചിരിക്കുകയാണ്.... മുറിവുകളൊക്കെ മുറിക്കിപ്പിടിച്ച് മുന്നോട്ടുള്ള വഴികൾ -
തന്തിന്നം താനിന്നം താളത്തിലാടി മന്ദാരക്കൊമ്പത്തൊരുഞ്ഞാലിലാടി രാത്രി ഉറക്കം കിട്ടാതെ കിടന്നപ്പോഴാണ് അടുത്തെവിടേയോ നിന്ന് ഈ പാട്ടിന്റെ ഈരടികൾ രവീന്ദ്രന്റെ കാതിലെത്തിയ ത്. ടൂറിസ്റ്റ് ബംഗ്ലാവിനോട് ചേർന്നുള്ള ആ ഓഫീസിൽ ഒരു പരിശോധനക്കെ ത്തിയപ്പോൾ അവിടെ താമസിക്കുന്നതാണ് നല്ലത് എന്നയാൾക്കു തോന്നി. പഴയകാല പ്രൗഢി കൈവിടാത്ത ഓടിട്ട കെട്ടി ടവും പ്രകൃതി രമണീയമായ നദീതീരവും ആ ബംഗ്ലാവിനെ വേറിട്ട ഒരിടമാക്കി.ഒരു കാലത്തെ മികച്ച താമസ സ്ഥലമായിആ ളുകൾ ഇവിടം കാണാനുളള കാരണവും മറ്റൊന്നല്ല.
Sivasankaran Nair
സിനിമയുടെ മായികലോകത്തേക്ക് സഞ്ചരിക്കാതെ പരീക്ഷണങ്ങളുടെ പുതിയൊരു വഴി തിരഞ്ഞെടുത്ത പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രാഹകനും സംവിധായകനും നിര്‍മാതാവുമായിരുന്ന ശിവന്റെ വിയോഗം മലയാള സിനിമക്ക് തന്നെ തീരാനഷ്ടമാണ്. ചെമ്മീൻ മുതൽക്ക് എത്രയെത്ര സിനിമകൾ  ശിവന്റെ സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ ഏറ്റവും ഭംഗിയായി ഓർമ്മയായി നിലനിന്നിട്ടുണ്ട്.   
കാൽ നൂറ്റാണ്ട് മുമ്പ്... തൊണ്ണൂറുകളിലെ ജൂൺ മാസത്തിലെ കനത്ത മഴയുള്ള  ഒരു ദിനം... മലപ്പുറത്ത് കോഡൂരിലെ കിളിയമണ്ണിൽ രാജകുടുംബത്തിൻ്റെ   കാരുണ്യത്താൽ, പ്രജകൾക്ക് സൗജന്യമായി സ്ഥലം നൽകി നൂറ്റാണ്ടുകൾക്ക് രൂപീകൃതമായ കർഷകർ നിറഞ്ഞ വലിയാട്  ഗ്രാമം... ആ സുന്ദര ഗ്രാമത്തിൽ ചേക്കു ഹാജിയുടെ കെട്ടിടത്തിൽ  പലചരക്ക് കട നടത്തുകയായിരുന്നു മുസ്തഫയുടെ ഉപ്പ കുഞ്ഞിപ്പാക്ക... മുസ്തഫ എന്ന മുത്തു അന്ന് മലപ്പുറം ഗവ. കോളേജിൽ രണ്ടാം വർഷ ബി.കോമിന് പഠിക്കുന്ന കാലം...
നിഴല് പോലുമൊപ്പമില്ലാത്ത നേരങ്ങളിൽ ഞാൻ ഏകാന്തതയിലേക്കടർന്ന് വീഴുന്നു ഇരുട്ട് കോരിയിട്ടൊറ്റ മുറികളിലറ്റു പോയൊരു പട്ടത്തിന്റെ നൂല് വിരലുകളിൽ ചിലന്തിവല നെയ്തെടുക്കും പല്ലി ചിലക്കും ഓർമകൾ വലിച്ചിഴച്ച് കൊണ്ടുപോവും രണ്ട് നിഴലുകൾ കൂട്ടിക്കെട്ടി ചാരിവെച്ച ഇരിപ്പിടങ്ങളിൽ മുദ്രകുത്തിപ്പോയ കുത്തിവരകളുടെ നരച്ചമഷി കണ്ണിലേക്കു പടർന്നു തുടങ്ങും മറന്നുതുടങ്ങിയ കണ്മഷിയുടെ അവശിഷ്ടം
കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യർക്ക് തൊഴിൽ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒരു വില്ലേജിൽ ഒരു സംരംഭം എന്ന പദ്ധതി നടപ്പാക്കുന്നു. ഇരുപത്തയ്യായിരം മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കാം.
കേരളത്തിലെങ്ങും പടർന്നുപന്തലിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ പിഎൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19 നാം വായനാദിനമായി ആചരിച്ചു വരുന്നു .  ആധുനിക യുഗത്തിൽ ഇന്ന് വായനയ്ക്ക് പ്രസക്തി കുറഞ്ഞു വരുന്നതായിട്ടാണ് പൊതുവെ കാണുന്നത്. അത്പോരാ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഒക്കെ നമ്മുടെ കൂട്ടുകാർ ആയി കരുതണം . അക്ഷരം പഠിച്ചു കഴിഞ്ഞാൽ  അവ ചേർത്തു വായിക്കാൻ കുട്ടികളെ പരുവപ്പെടുത്തണം .
അടുക്കളമുറിയ്ക്കുള്ളിൽ അടുപ്പത്ത് തിളക്കണ ചെറു മൽസ്യക്കറി ചൊല്ലി ഞാനും റെഡി, അരി വെന്തെന്നറിയിച്ചു, ഗൗരവത്തിൽ വിസിലൂതി കുക്കറും പറഞ്ഞു പിന്നെ, ഞാനും റെഡി, ചുവരിലെ കുക്കു ക്ലോക്കിൽ തല പുറത്തേക്കു നീട്ടി കുഞ്ഞിക്കിളി ചിലച്ചു പോയ് ഏഴു പ്രാവശ്യം, മനസ്സിലെ നീണ്ട ലിസ്റ്റിൽ കണ്ണോടിച്ചു കുഴങ്ങുമ്പോൾ 'ചാരു ' ചൊല്ലി 'കൃഷ്ണാ ', ബാക്കി ജോലി നൂറെണ്ണം! പത്രത്താളിൽ വിട്ടു പോയ വാർത്തകൾ തിരഞ്ഞുകൊണ്ട് ഏട്ടൻ ചൊല്ലി ചൂടു ചായ
ഞാൻ ബെഡ്റൂമിലെ അലമാരയക്ക് മുന്നിൽ ചെന്നുനിന്ന് മുഴുനീള കണ്ണാടിയിൽ നോക്കി  എന്നോടു തന്നെ ഒരു ചോദ്യം ചോദിച്ചു , എന്നിട്ട് പിറകോട്ട് വന്ന് കണ്ണാടിയിൽ നോക്കി ക്കൊണ്ട് ഒന്നു നടന്നു നോക്കി .. ആവർത്തി ച്ചാവർത്തിച്ച് നടന്നു .ഇതുകണ്ട് വണ്ടറടിച്ച അദ്ദേഹം അകത്തേക്ക് കയറി എന്നോട് ചോദിച്ചു , "നിനക്ക് വട്ടായാ ?എന്താ ഇങ്ങനെ ?" അപ്പോൾ കണ്ണാടിയിൽ നോക്കി ഞാൻ എ ന്നോട് ചോദിച്ച ചോദ്യം മെല്ലേ അദ്ദേഹത്തോട് ചോദിച്ചു "അല്ലാ എൻ്റെ നടത്തത്തിന് വല്ല കുഴപ്പവുമു ണ്ടോ ?"

Pages

imalayaleedesk's picture

Miss iMalayalee Desk