യു.​എ.​ഇ​യി​ല്‍ സി.ബി.എസ്.ഇ ഒന്നാം ടേം പരീക്ഷകള്‍ക്ക് തുടക്കമായി

യു.​എ.​ഇ​യി​ല്‍ സി.ബി.എസ്.ഇ ഒന്നാം ടേം പരീക്ഷകള്‍ക്ക് തുടക്കമായി.യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.12ാം ക്ലാ​സി​ന് വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന മാ​ര്‍ക്ക​റ്റി​ങ് പ​രീ​ക്ഷ​ക്ക്​ കൂ​ടു​ത​ല്‍ പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്.

വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ 90ഓ​ളം സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്നു​വ​രു​ന്ന​ത്. പ​ത്താം​ത​രം പ​രീ​ക്ഷ പെ​യി​ന്‍​റി​ങ് വി​ഷ​യ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. സി​ല​ബ​സ് ഇ​രു​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച്‌ ര​ണ്ട് ടേ​മു​ക​ളി​ലാ​യി പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ മാ​ര്‍ക്ക് നേ​ടാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ഭി​പ്രാ​യം. സി.​ബി.​എ​സ്.​ഇ യു.​എ.​ഇ റീ​ജ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ വൈ.​കെ. യാ​ദ​വ്, പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍ ഡോ. ​സ​ന്യം ഭ​ര​ധ്വാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രീ​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക്​ നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്

Recipe of the day

Nov 162021
INGREDIENTS