നായകളുടെ ഇനങ്ങൾ

                     സാധാരണയായി  339 - ഓളം നായ് ജനസുകൾ ഉണ്ടെന്നതാണ് കണ്ടെത്തൽ ഇതിൽ നമ്മൾ കൂടുതലായി വളർത്തിവരുന്ന കുറച്  നായ് ജനസുകളെയും അവയുടെ സ്വഭാവ സവിശഷതകളെക്കുറിച്ചും ഇവിടെ പ്രതിപാധിക്കുന്നു. സാധാരണയായി നായ്ക്കളെ കായിക  തല്പരരായ നായ്ക്കൾ എന്നും (sporting dogs ) കായിക തല്പരരല്ലാത്ത നായ്ക്കളെ non sporting Dogs എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു . വീണ്ടും  ഇതിനെ  (1 ) working (2 )  utility ( 3 ) toy ( 4 )   gun (5 ) hund (6 ) terrier  എന്നും തരംതിരിച്ചിരിക്കുന്നു 

(1 ) working Dogs

                         നല്ല കാവൽ നായയും മറ്റു മൃഗങ്ങളെ  സംരക്ഷിക്കുന്നതിനും (ആട് മാടുകളെ) ഇവ പാരമ്പര്യമായി  ശൗര്യമുള്ളവയാണ്

      Ex a: ജർമ്മൻ ഷെപ്പേഡ്.                    

   (2 ) utility Dogs   

.                    ഏതെങ്കിലും  പ്ര ത്യേക  ഉദ്ദേശത്തോടു    കൂടി വികസിപ്പിച്ചെടുക്കുന്നവയാണ്  Exa: Spitz.

  (3 )  Toy Dogs        

               ഓമനിച്ചു വളർത്താവുന്ന നായകളാണ് Toy Dog (pomeranian )

  (4 )  Gun Dogs           

     സാഹസികത ഇഷ്ടപ്പടുന്നവർക്ക്  ഉപയോഗപ്രദമായിരിക്കും പക്ഷികളുടെ   സ്ഥാനം മണംപിടിച്ചു  കണ്ടെത്തി തൻ്റെ യജമാനനെ   കാണിച്ചു  കൊടുക്കുകയും  വെടിയേറ്റ്  വീഴുന്ന പക്ഷികളെ എടുത്തുകൊണ്ടുവന്നു  യജമാനനെഏൽപ്പിക്കുകയും ചെയ്യുന്നു   Exa : Labrador,  Retriever .

   (5 )  Hund Dogs

        മണം കാഴ്ച ഇവപക്ഷികളെയും  മൃഗങ്ങളെയും തിരിച്ചറിഞ്ഞു തൻ്റെ യജമാനനെ കാണിച്ചുകൊടുക്കുക വെടിയേറ്റ്  വീഴുന്ന മൃഗങ്ങളെ എടുത്തു കൊണ്ട്                                                     വരുന്നതുമാണ്ഈ  വർഗ്ഗം Exa : Dachs hound .

     (6 )  Terrier  Dogs

           തീരെ ചെറിയ ജീവികളെ  വേട്ടയാടി പിടിക്കുന്നതിനും   ഒളിച്ചിരിക്കുന്നവയെ  കണ്ടെത്തുന്നതിനും യജമാനന  സഹായിക്കുന്നവയാണ്  Terrier Dogs .  Exa : Ball Terrier Dogs .

                                                                                                                വിവരണം    

       (1)     German Shepherd                                                  

            വർക്കിംഗ് Dog ന്റെ ഗണത്തില്‍ൽപ്പെടുന്ന  ഇവന് ധൈര്യം കൊണ്ടും ഭംഗി കൊണ്ടും അനുസരണശീലംകൊണ്ടും   എല്ലാവരുടെയും പ്രത്യേകിച്ചു നായ് പ്രേമികളുടെ മനം കവരുന്ന ഒരു ഇനമാണ്. വളരെയധികം     വ്യായാമം ആവശ്യമായ നായ ആയതുകൊണ്ട് ഭൂ വിസ്തൃതി കൂടുതലുള്ളത് നല്ലതായിരിക്കും.കുട്ടികളോട് വളരെയധികം സ്‌നേഹം  പുലർത്തുന്ന ഒരിനമാണ്. നല്ല കാവൽ നായ ആയ ഇവന് 15 വർഷത്തോളം ആയുസ്സുണ്ട്. ജർമ്മൻ സ്വദേശിയായ ഇവന്റെ ആൺ നായ യ്ക്ക്  63 c .m ഉയരവും പെൺ നായ്ക്ക് 5 9 cm ഉയരവും ഇവയുടെ ഭാരം 46 കിലോഗ്രാം ആണ് .

     (2)    Rottweiler                                                                                                                                                                                                                                                                                                                 

 അപരിചിതവും അംഗീകരിക്കാനാകാത്തതുമായ  ഒരിനമാണ്  Rottweiler ജന്മ ദേശംജർമ്മനിയാണ്    കാഴ്ചയിൽ  സുന്നരനായ ഈ ജനസു കുറച്ചു കുഴപ്പക്കാരനാണ്  കുട്ടികളോട് അത്ര             ഇണങ്ങാത്ത ഇവ ചില സാഹചര്യങ്ങളിൽ യജമാനനെപ്പോലും ആക്രമിക്കാൻ  സാധ്യതയുണ്ട് നല്ലൊരു കാവൽ നായകുടി യാണ്.ഇവയെ ചില രാജ്യങ്ങളിൽ വളർത്തുന്നതിന് നിബന്ധനകളുണ്ട് .   ഇവയിൽ  ആൺ നായകൾക്ക് 65cm ഉയരവും പെൺ നായകൾക്ക് 60cm ഉയരവും ഉണ്ടാകും . പെട്ടന്ന് പ്രകോപനം ഉണ്ടാക്കുന്ന ഈ ജനുസ്സ്  ഒരു പുലിയെ അനുസ്മരിപ്പിക്കുന്നു .ആളുകളെ  മാരകമാഴി മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു ആയതിനാൽ ഈ ജനുസ്സിനെ കില്ലർ ഡോഗ് എന്ന വിളിപ്പേര്  ലഭിച്ചിട്ടുണ്ട് . ഏകദേശം50 കിലോയ്ക്കുതാഴെ ഭാരംഉണ്ടാകും           ഏകദേശം 15  വര്ഷത്തോളമാണ് ഇവയുടെ ആയുസ്സ് .

     (3) German   Shepherd                                                 

              വർക്കിംഗ് Dog ന്റെ ഗണത്തില്‍ൽപ്പെടുന്ന  ഇവന് ധൈര്യം കൊണ്ടും ഭംഗി കൊണ്ടും അനുസരണശീലംകൊണ്ടും   എല്ലാവരുടെയും പ്രത്യേകിച്ചു നായ് പ്രേമികളുടെ മനം കവരുന്ന ഒരു ഇനമാണ്. വളരെയധികം     വ്യായാമം ആവശ്യമായ നായ ആയതുകൊണ്ട് ഭൂ വിസ്തൃതി കൂടുതലുള്ളത് നല്ലതായിരിക്കും.കുട്ടികളോട് വളരെയധികം സ്‌നേഹം  പുലർത്തുന്ന ഒരിനമാണ്. നല്ല കാവൽ നായ ആയ ഇവന് 15 വർഷത്തോളം ആയുസ്സുണ്ട്. ജർമ്മൻ സ്വദേശിയായ ഇവന്റെ ആൺ നായ യ്ക്ക്  63 c .m ഉയരവും പെൺ നായ്ക്ക് 5 9 cm ഉയരവും ഇവയുടെ ഭാരം 46 കിലോഗ്രാം ആണ് .

      (4)  Boxer  

           ശാഠ്യക്കാരനും ,ദേഷ്യക്കാരനുമാണെങ്കിലും  ജർമ്മൻ സ്വദേശിയായ ഇവൻ നല്ലൊരു കാവൽ നായയാണ്.  കാണാൻ വൈരുധ്യം ഉള്ളവനാണെങ്കിലും മറ്റു നായകളെക്കാൾ ഘ്രാണശക്തി  വളരെ       കൂടുതലാണ് ഈ ജനുസ്സിലെ ആൺ നായകൾക്ക് 63cm ഉയരവും പെൺ നായകൾക്ക് 58cm  ഉയരവും കാണും 30 കിലോയോളം ഭാരമുള്ള ഈ ജനുസ്സിനു15വര്ഷം ആയുസ്സുണ്ട്  വെളുത്ത നിറമുള്ള Boxer  ജന്മനാ ബധിരനായിരിക്കാൻ സാധ്യതയുണ്ട് .                 

         ( 5)  Greatdane                      

             ജർമ്മൻ സ്വദേശിയായ  ഇവ കാഴ്ചയിൽ ഭീമനാണെങ്കിലും  ഉടമസ്ഥനോട്  നന്നായി ഇണങ്ങുന്ന ഒരു  ജനുസ്സാണ് . സംരക്ഷണവും പരിപാലനവും കുറച്ചു പ്രയാസമായതുകൊണ്ടാവാം  വേണ്ടത്ര   പ്രചാരം ലഭിക്കാതെ പോയത് ഇവയുടെ ആൺ നായക്ക് 76cm  പെൺ നായക്ക് 71cm  ഉയരവും ഉണ്ടാവും ഇവ അറിയപ്പെടുന്ന ഒരു കാവൽ നായകുടിയാണ്  ഈ ജനുസ്സിൽ ഏറ്റവും ഭംഗിയായി  തോന്നുന്നത് വെളുപ്പിൽ കറുത്ത പുള്ളികളുള്ള  Harleguins തന്നെയാണ് ശരീരരത്തിൽ വരക ളു ള്ള  ഇതിന് Brindle എന്നാണ്യഥാർത്ഥ നാമധേയമെങ്കിലും  ഇതിനെ Tiger print എന്ന്  വിളിക്കാറുണ്ട് .15   വർഷമാണ് ഇതിന്റെ  ആയുസ്സ്‌.      

          (6)   Tibetton Mastipe   

            ഭീകരനായ  ഈ ജനുസ്സിന്റെ   സ്വദേശം  ടിബെട്ടാണ്  നമ്മുടകാലാവസ്ഥയ്ക്ക്  ഒട്ടും ഇണങ്ങാത്ത ഈ ജനുസ്സിലെ  ആൺ നായ്ക്ക് 76cm ഉം പെൺ നായ്ക്ക് 70cm  ഉം ഉയരം ഉണ്ടാവും 12     വർഷത്തോളം ആയുസ്സുള്ള ഇവയ്ക്കു  വ്യായാമത്തിനു സ്ഥലസൗകര്യം ആവശ്യമാണ് ഉടമസ്ഥനോട് നന്നായി  ഇണങ്ങുന്ന കാവൽ നായ കൂടിയാണ് . ധാരാളം രോമാവൃതമായ ഇവൻ വളരെ   ആക്രമണകാരിയായ  നായകളിൽ ഒന്നാണ് .

           (7)  Saint  Bernard

          സംരക്ഷണവും  പരിചരണവും പ്രയാസമേറിയ ഈ ഭീകരൻ  നമ്മുടെ കാലാവസ്ഥക്ക്  ഇണങ്ങുന്നവയല്ല   ഇവയ്ക്കു  ഏകദേശം 85 മുതൽ 100 കിലോ വരെ ഭാരം  ഉണ്ടാകും. ഇവയുടെ  ആയുസ്സ് 12     വർഷമാണ് ആൺ നായകൾക്ക് 75cm പെൺ  നായകൾക്ക് 70cm ഉയരം ഉണ്ടാകും  ഉടമസ്ഥനോട്  സ്‌നേഹം കാണിക്കുന്ന ഇവ .മറ്റുനായ്ക്കളെ  തീരെ ഇഷടപ്പെടുന്നവയല്ല  സ്വിറ്റ്സർലൻഡ്   സ്വദേശികളാണ്  ഇവ .

     ( 8)     Chow Chow  

          കടും  നീലനിറമുള്ള  നാക്കോടുകൂടിയ  ലോകത്തിലെ ഏക ജനുസ്സാണ്  ഇവ. സിംഹത്തോടു രൂപ സദ്യശ്യമുള്ള   ഇവയുടെ രോമങ്ങൾ ബ്രഷ് ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .ഇവന്റെ  സ്വദേശം ചൈനയാണ്  ഏകദേശം 30 കിലോ ഭാരമുണ്ടാകുന്ന ഇവയുടെ  ഉയരം ആൺ നായയ്ക്ക് 56cm   പെൺ  നായയ്ക്ക്  51cm  ഉണ്ടാകും. ആയുസ്സ് 15  വര്ഷത്തോളമാണ് .

       (  9)  Commander

          ഹങ്കറിക്കാരനാണ്  കാമാൻഡർ ജടയോടുകൂടിയ  നീളമുള്ള ഇവയുടെ  പരിചര ണം   ദുഷ്ക്കരമാക്കുന്നു ഇവയുടെ കണ്ണുകൾ രോമങ്ങൾകൊണ്ട്  മൂടിക്കിടക്കുന്നതിനാൽ ശ്രദ്ധയോടെ       കൈകാര്യം     ചെയ്തില്ലെങ്കിൽ ഉടമസ്ഥനെപ്പോലും  ഉപദ്രവിക്കാൻ സാധ്യതയുണ്ട് .അപരിചിതർ ഈ നായയോട് അധികം ഇടപഴകാതിരിക്കാൻ ശ്രെദ്ധിക്കേണ്ടതാണ് . ഒരുദിവസം  മൂന്നു നേരം   ആഹാരം   കൊടുക്കുന്നതാണ് ഇവക്ക് നല്ലത്‌. ഇവയുടെ ഉയരം ആണിന് 75cm പെൺ നായക്ക് 70cm ഉം ഉണ്ടാകും . 13 വർഷത്തോളം ആയുസ്സുള്ള   ഇവയ്ക്കു 60 കിലോയോളം ഭാരമുണ്ടാകും .

            (10) English  Bull  dog                                                                                                                                                                                                                                                                                                                                                                                                                              വളരെ  അതിശയിപ്പിക്കുന്ന ധൈര്യശാലിയായ  ഈ  ജനുസ്സിന്റെ ജന്മദേശം ബ്രിട്ടൺ  ആണ്  കുട്ടികളെയും  അപരിചിതരെയും  അത്ര  ഇഷ്ടമല്ലാത്തവയാണ് ഈ  കൂട്ടർ . നമ്മുടെ  കാലാവസ്ഥയ്ക്ക്  അത്ര ഇണങ്ങുന്നവയല്ല  കുറച്ചു  തണുപ്പുള്ള  പ്രദേശങ്ങളിൽ  ഇവയെ  വളർത്താനാകും.  ഇവയുടെ ഉയരം  ആണിന് 35cm  പെൺ  നായയ്ക്ക്  30cm  ഉം  ആണ് ഏകദേശം 25  കിലോഗ്രാം ഭാരമുണ്ടാകും 13 വര്ഷത്തോളമാണ്  ഇവയുടെ  ആയുസ്സ്.             

           (11) .  Dalmatian  
                     യുഗോസ്ലാവിയൻ   സ്വദേശിയാണ്  ഇവ  സ്‌നേഹംകൊണ്ടും  ഭംഗികൊണ്ടും  ആരെയും  ആകർഷിക്കുന്ന ഈ  ജനുസ്സിന്‌  വ്യായാമത്തിന്  ധാരാളം സ്ഥലം  ആവശ്യമാണ് . ഈ  ജനുസ്സിലെ  ആൺ  നായയ്ക്ക് 60cm  ഉയരവും  പെൺ  നായയ്ക്ക്  58cm ഉയരവും  ഉണ്ടാകും .  ഇവയുടെ  ഭാരം ഏകദേശം 30  കിലോഗ്രാം  ആണ് . ഇവ രണ്ടു നിറങ്ങളിൽ കാണപ്പെടുന്നു   വെളുത്ത നിറത്തിൽ  കറുത്ത      പുള്ളികളോടുകൂടിയും  വെളുത്ത നിറത്തിൽ കരളിന്റെ  നിറമോ ആയിരിക്കും  ഇവയിൽ  കരളിന്റെ  നിറമാണ്   ഭംഗിയുളളത്. ഇവയുടെ  ശരീരത്തിൽനിന്നു  ധാരാളം  രോമം   കൊഴിഞ്ഞു വീഴുന്നത്  ഉടമസ്ഥന്  ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്  പരിചരിക്കുന്നതിന്  എളുപ്പമായ  ഈ  ജനുസ്സിന്‌  15   വർഷത്തോളം  ആയുസ്സു ണ്ട്     
   (12)      Spitz  
      ജർമ്മൻ സ്വദേശിയാണ്  ഇവ ഉടമസ്ഥനോട് വളെര  അടുത്ത്  ഇടപഴകി  ജീവിക്കാൻ ഇഷ്‌ടപ്പെടുന്ന ഈ  ജനുസ്സിനെ വീട്ടിനുള്ളിൽ വളർത്തിയാൽ ചെറിയ ഒരു ചലനം  പോലും മനസ്സിലാക്കി വാതോരാതെ കുറച്ചു യജമാനനെ  വിവരമറിയിക്കാൻ മികച്ചവയാണ് .വലിയ നീളമുള്ള രോമങ്ങൾ ആയതിനാൽ  കൃത്യമായി കുളിപിപ്പിക്കുകയും രോമങ്ങൾ നല്ലതുപോലെ ചീകി  ഒരുക്കുകയും  ചെയ്തില്ലെങ്കൽ    ഭംഗിനഷ്ടപ്പെടാൻ  സാധ്യതയുണ്ട്  ഇന്ത്യയിൽ ഏറ്റവുമധികം  വിൽപ്പന നടത്തുന്ന നായകളിൽ  ഒന്നാണ് . നമ്മുടെ കാലാവസ്ഥയ്ക്ക് നന്നായി  ഇണങ്ങുന്നതും കുറഞ്ഞ  ചിലവിൽ  വളർത്തുവാൻ  കഴിയുന്നതുകൊണ്ടാവണം  ഇവയ്ക്കു പ്രചാരം  കൂടിയത് .         

         ( 13)  Hi - Hua -Hua  
     ലോകത്തിലെ ഏറ്റവും  ചെറിയ   നായയാണ്  ഇത്   ഉത്സാഹശീലനും  ധൈര്യശാലിയുമായ  ഈ ജനുസ്സ്  ഉടമസ്ഥനോട്  വലിയ  വിദേയത്വവും  കാണിക്കുന്നു മെക്സിക്കൻ ഇനമാണ് ഇവ , ആയുസ്സ്‌ 15    വര്ഷത്തോളമുള്ള  ഇവയ്ക്ക് 11  കിലോഗ്രാമിന്  താഴെ  .മാത്രമാണ് ഭാരം  ഉണ്ടാവുക  ഉയരം 20cm . കാഴ്ചയിൽ  കുഞ്ഞാണെങ്കിലും  ഇവയെ  വാങ്ങുന്നതിന്‌ വലിയ വില കൊടുക്കേണ്ടിവരും  ,ജനങ്ങൾ  ഇവയ്ക്ക്  പോക്കറ്റ് ഡോഗ്  എന്ന  വിളിപ്പേര്  നൽകിയിട്ടുണ്ട് .   

 (14 )  Labradore Ritriver    
   ബ്രിട്ടീഷ് സ്വദേശിയായ  ഇവ ബുദ്ധികൂർമ്മതയിൽ  പേരുകേട്ടവയാണ്  കുട്ടികളോട്  വളെരെ  മാന്യമായി  പെരുമാറുന്ന ഇവ ഒരു  കാവൽ നായയായി  കണക്കാക്കുന്നില്ല .ഓമനിച്ചു വളർത്താൻ വളെരെ  നല്ലൊരു  ഇനമായ  ഇവ നമ്മുടെ നാട്ടിൽ ഏറ്റവും  കൂടുതൽ വിൽപ്പന നടക്കുന്ന മറ്റൊരിനം  കൂടിയാണ് .പോലീസിലും  മിലിറ്ററിയിലും  സ്ഫോടകവസ്തുക്കൾ  കണ്ടെത്തുന്നതിനും  കുറ്റാന്വേഷണത്തിന്‌  പരിശീലനം  കൊടുത്തും ഇവയെ  കുടുതലായി  ഉപയോഗിച്ചുവരുന്നു .  പരിചരിക്കാൻ എളുപ്പവും, പഠിപ്പിക്കുന്നകാര്യങ്ങൾ  വേഗം ഗ്രഹിച്ചു  ചെയ്യുവാനുള്ള  കഴിവും കുടിയതുകൊൻടാവണം  ഇവയെ ഇതിന്  കൂടുതലായി  ഉപയോഗിക്കുന്നത് .  ഈ  ജനുസിൽപ്പെട്ട  ആൺ  നായയ്ക്ക്  ഏകദേശം 55cm  ഉം  പെൺ   നായയ്ക്ക്  50cm    ഉം ഉയരം  ഉണ്ടാകും   കറുപ്പ്,മഞ്ഞ ,കറുപ്പുകലർന്ന  തവിടുനിറം  എന്നിങ്ങനെ  മുന്ന്  നിറങ്ങളിൽ  കാണപ്പെടുന്നു. ഇവയുടെ ആയുസ്സ്  15  വർഷത്തോളമാണ്  .മാത്രമാണ് ഭാരം  ഉണ്ടാവുക  ഉയരം 20cm . കാഴ്ചയിൽ  കുഞ്ഞാണെങ്കിലും  ഇവയെ  വാങ്ങുന്നതിന്‌ വലിയ വില കൊടുക്കേണ്ടിവരും  ,ജനങ്ങൾ  ഇവയ്ക്ക്  പോക്കറ്റ് ഡോഗ്  എന്ന  വിളിപ്പേര്  നൽകിയിട്ടുണ്ട് .   

 ( 15) Golden  Ritriver   
     കുട്ടികളുമായും മുതിർന്നവരുമായും  വളെരെ  ഇണങ്ങിക്കഴിയുന്ന  ഈ  ജനുസ്സിനെ  പരിശീലിപ്പിക്കാൻ  വളെരെ  എളുപ്പമാണ്.  ബ്രിട്ടീഷ് സ്വദേശിയാണ്  ഇവ ലാബിനെപ്പോലെ  കാഴ്ചയിൽ ഒരുപോലെ  തോന്നുമെങ്കിലും  ഇവ രണ്ടും  രണ്ടിനമാണ് .ശരീരത്തിൽ  അധികം  രോമമുള്ള ഇവ കാഴ്ചയിൽ   ആരുടേയും  മനം കവരും പൊതുവെ  ശാന്ത സ്വഭാവക്കാരനായ  ഇവ  ലോകത്തിലെ തന്നെ എറ്റവും  friendly  ആയ നായയാണ് .ഇവയിലെ  ആൺ  നായകൾക്ക്  ഏകദേശം 57cm   പെൺ  നായകൾക്ക് 52cm  ഉം    ഉയരം  ഉണ്ടാകും  ഇവയുടെ  ആയുസ്സ്  15  വർഷമാണ്       

 

Post a new comment

Log in or register to post comments

Fashion

Dec 222017
Shaji Pappan,a favourite cult icon,is back in the movie Aadu 2 ,which will hit the theaters ,the prequel entertained us with variety of characters and style was a major factor about them .This time

Entertainment

Apr 192018
Writer Jerry Siegel and artist Joe Shuster- gave birth to 'Superman'- a character which has likes by children, youth and old alike, still alive in every moviegoer.April 18th, 1938, the day 'Superma