യാത്ര വിശ്വനാഥ ക്ഷേത്രം

വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു സർവ്വകലാശാല

വരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വളപ്പിനുള്ളിലുള്ള കാശി വിശ്വനാഥ ക്ഷേത്രം. 253 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരമാണ് ഇവിടെയുള്ളത്.
  
കാശിയിലെ ഗംഗയുടെ തീരത്തുള്ള പ്രശസ്തമായ വിശ്വനാഥ ക്ഷേത്രം പല കാലങ്ങളിൽ നാലോ അഞ്ചോ തവണ മുസ്ലിം ഭരണാധികാരികളാൽ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതിൽ മനം നൊന്താണ് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ബനാറസ് ഹിന്ദുവർവ്വകലാശാല വളപ്പിനുള്ളിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിക്കുന്നത്.

1931 ൽ ആരംഭിച്ച ക്ഷേത്ര നിർമ്മാണം പൂർത്തിയായത് 1966 ൽ. 35 വർഷം കൊണ്ട് ഏതാണ്ട് പൂർണ്ണമായും മാർബിളിൽ നിർമ്മിച്ച ഈ ക്ഷേത്രനിർമാണം ബിർള കുടുംബത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. കാശിയിലുള്ള വിശ്വനാഥ ക്ഷേത്ര മാതൃകയാണ് നിർമ്മാണാവലംബം.

സർവ്വകലാശാലയുടെ വളപ്പിനുള്ളിലെ 9 ക്ഷേത്രങ്ങളിൽ ഒന്നാണിത്. എല്ലാ ജാതി മതസ്ഥർക്കുമായി ഈ ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നു.

ഭഗവത് ഗീതയുടെ വരികൾ ക്ഷേത്ര ചുമരുകളിൽ പൂർണ്ണമായും ആലേഖനം ചെയ്തിരിക്കുന്നു. മക് ഹിന്ദു പുരാണങ്ങളിലെ വരികളും നമുക്കവിടെ കാണുവാനാകും.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്നും സുമാർ 7 കിലോമീറ്റർ ദൂരെ മാത്രമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അശോക് മുതുകുളം

  ashok muthukulam