കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്റെ ഭാഗമായി  സ്വദേശിദര്‍ശന്‍ സ്‌കീമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക് കേന്ദ്രടൂറിസം മന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചതാണ് ഈ കാര്യം. 

പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗ ഗതാഗതത്തിന് കേരളത്തില്‍  വളരെ പ്രാധാന്യം നല്‍കിയിരുന്നു.  കേരളത്തിലെ  ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900 കിലോമീറ്ററാണ്. 44 നദികളും 7കായല്‍പ്രദേശങ്ങളുമുള്ള കേരളത്തില്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര സാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ് കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. 

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ്  മേല്‍ പറഞ്ഞ പദ്ധതിയുടെ ലക്ഷ്യം.  ഈപദ്ധതി വഴി മൂന്നു ജലയാത്രകളാണ് സാക്ഷാത്കരിക്കുന്നത്

1. മലബാറി പാചകക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) - വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ് കടവുവരെയുള്ള 40 കി.മി. ദൈര്‍ഘ്യമുള്ള ജലയാത്ര 

2. തെയ്യം പ്രമേയമാക്കിയുള്ള ജലയാത്ര - വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍  പഴയങ്ങാടി  വരെയുള്ള 16  കി.മി. ദൈര്‍ഘ്യമുള്ള ജലയാത്ര 

3. കണ്ടല്‍കാട് ജലയാത്ര - കുപ്പംനദിയില്‍ പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള 16  കി.മി. ദൈര്‍ഘ്യമുള്ള ജലയാത്ര 

ഈ പദ്ധതിയുടെ കീഴില്‍  പാസഞ്ചര്‍ ടെര്‍മിനലുകള്‍, ബോട്ട്  ടെര്‍മിനലുകള്‍, ബോട്ട്‌ജെട്ടികള്‍, വള്ളം കളികാണാനുള്ള ഗാലറികള്‍, റെസ്റ്റാറന്റ്റുകള്‍, ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍, കളിയങ്കണങ്ങള്‍, ബയോ ടോയ്‌ലെറ്റുകള്‍, കുടിവെള്ളസൗകര്യങ്ങള്‍, നാടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന  മാര്‍ക്കറ്റുകള്‍, കരകൗശല സ്റ്റാളുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, സോളാര്‍ വിളക്കുകള്‍, സിസിടിവി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതി നടപ്പിലാക്കുക.

 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.