Top News

നാവിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു.

ആഴക്കടലില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ബോട്ടുകളിലും വള്ളങ്ങളിലും ഘടിപ്പിക്കുന്ന നാവിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും വ്യവസായ മന്ത്രി ഇ. പി. ജയരാജന്റേയും സാന്നിധ്യത്തില്‍ ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതിയും കെല്‍ട്രോണ്‍ എം. ഡി ടി. ആര്‍. ഹേമലതയുമാണ് ഒപ്പുവച്ചത്. ഫിഷറീസ് വകുപ്പിനായി ആദ്യ ഘട്ടത്തില്‍ അയ്യായിരം നാവിക് ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിക്കാനാണ്. ഐ. എസ്. ആര്‍. ഒ നേരിട്ട് 500 ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. 

59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ മീഡിയ രജിസ്‌ട്രേഷൻ 

ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ മീഡിയ രജിസ്‌ട്രേഷൻ ഡിസംബർ എഴു മുതൽ ഒമ്പതു വരെയാണ്   . കലോൽസവം റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവവർത്തകർക്ക് മീഡിയ പാസ് അനുവദിക്കുന്നതിനാണിത്. മാധ്യമ സ്ഥാപനങ്ങളുമായി ബന്ധമുള്ള ആലപ്പുഴയിലെ ഓഫീസ് വഴിയാകണം  അപേക്ഷിക്കാൻ. ആലപ്പുഴയിൽ ഓഫീസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാം. ഡിസംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ ആലപ്പുഴ ജില്ല   ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. 

ഫോട്ടോഗ്രഫി, ഉപന്യാസം, പ്രൊജക്ട് അവതരണ മത്സരം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി, ഉപന്യാസ മത്സരം ജില്ലാതലത്തില്‍ പ്രൊജക്ട് അവതരണ മത്സരം എന്നിവ നടത്തുന്നു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രൊജകട്റ്റുകള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രോജക്ട് അവതരണത്തിന് അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.keralabiodiversity.orgയില്‍ ലഭിക്കും.  

പാലുല്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടണ്‍ി ഡിസംബര്‍ മൂന്ന് മുതല്‍ 14 വരെ  പാലുല്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു.  വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, ഹല്‍വ, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാം, രസഗുള തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം   പരിശീലന കേന്ദ്രത്തില്‍ എത്തണം.

നവംബര്‍ 30 മുതല്‍ ന്യൂനമര്‍ദം

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറുവരെ ചെറിയ തോതിലുള്ള ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

ക്ഷേമനിധി അംഗത്വം പുതുക്കാം

വ്യാപാരി ക്ഷേമനിധി അംഗത്വം മുടക്കമുള്ളവർക്ക് പിഴയോടുകൂടി ക്ഷേമനിധി അംഗത്വം ഡിസംബർ 31 വരെ പുതുക്കാം.  ഒരുവർഷത്തിൽ കൂടുതൽ അംഗത്വം മുടക്കമുള്ളവർക്ക് വരിസംഖ്യയോടൊപ്പം അതേ തുക തന്നെ പിഴ അടച്ച് അംഗത്വം പുതുക്കാം.  ഒരുവർഷം മാത്രം മുടക്കമുള്ളവർക്ക് വരിസംഖ്യയോടൊപ്പം എ, ബി, സി, ഡി ക്ലാസുകളിൽ യഥാക്രമം 200, 150, 100, 50 നിരക്കുകളിൽ പിഴ അടയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2474049, 0471-2474054.

ഡിസംബർ എട്ടിന്, ദേശീയ ബാല ചിത്രരചനാ മൽസരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിനു രാവിലെ 10ന് ദേശീയ ബാല ചിത്രരചനാ മൽസരം കൽപ്പറ്റ എസ്ഡിഎം എൽ.പി. സ്‌കൂളിൽ സംഘടിപ്പിക്കും. ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മൽസരത്തിൽ വിദ്യാർഥികൾക്കും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം മൽസരങ്ങളുണ്ടാവും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് മൽസരം. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തിൽ മൽസരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ക്രയോൺ, വാട്ടർ കളർ/ഓയിൽ കളർ എന്നിവ ഉപയോഗിക്കാം. മികച്ച ചിത്രത്തിന് സരളാദേവി മെമ്മോറിയൽ സ്വർണനാണയമാണ് സമ്മാനം.

എമിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യയിൽനിന്ന് മാത്രം

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്ത്യയിൽനിന്ന് മാത്രമേ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവൂ എന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. 2019 ജനുവരി ഒന്നുമുതൽ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

അയല്‍സംസ്ഥാന തൊഴിലാളികള്‍ക്കായി; ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി

തൊഴില്‍വകുപ്പ് മുഖേന      സംസ്ഥാന സര്‍ക്കാര്‍ അയല്‍സംസ്ഥാന തൊഴിലാളികള്‍ക്കായി (അതിഥിതൊഴിലാളികള്‍) നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി ആനുകൂല്യം  നിലവില്‍ ജില്ലാ ആശുപത്രി , ഒറ്റപ്പാലം താലൂക്ക് ആശുപത്രി, കോട്ടത്തറഅഗളി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചാലിശ്ശേരി പബ്ലിക് ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയതായി ജില്ലാ ലേബര്‍ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) അറിയിച്ചു.

രാജീവ് ഗാന്ധി ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷിക്കാം

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുളള രജിസ്റ്റേര്‍ഡ് ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 15നകം ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, പൊതുവിതരണ വകുപ്പ് ഡയറക്‌ട്രേറ്റ്, ഉപഭോക്തൃ വകുപ്പ് എന്നിവിടങ്ങളില്‍ ലഭിക്കും.  ഫോണ്‍: 0481 2560371

ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് 217 കേഡറ്റുകള്‍ പുറത്തിറങ്ങി

ഇന്ത്യന്‍ നാവിക സേനയിലേയും, തീരദേശ സേനയിലേയും പരിശീലനം പൂര്‍ത്തിയാക്കിയ 317 നാവിക കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഏഴിമലയിലുള്ള ഇന്ത്യന്‍ നാവിക അക്കാദമിയില്‍ ഇന്ന് (2018 നവംബര്‍ 26 തിങ്കള്‍) നടന്നു. ടാന്‍സാനിയയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര കേഡറ്റും ഇതിള്‍ ഉള്‍പ്പെടും.

''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍'' ഡിസംബര്‍ 10 ന്

 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേള്‍ക്കുവാനും ആവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ കൈക്കൊള്ളാനും ലക്ഷ്യമിട്ടുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) സംഘടിപ്പിക്കുന്ന ''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍ (നിധി ആപ്‌കെ നികട്) എന്ന പരിപാടി 2018 ഡിസംബര്‍ മാസം 10-ാം തീയതി തിരുവനന്തപുരത്ത് പട്ടത്തുള്ള  റിജീയണല്‍ പി.എഫ്. ഓഫീസില്‍ നടക്കും

ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രോല്‍സാഹനത്തിനായി  ഇന്ത്യയും, റഷ്യയും തമ്മിലുള്ള ധാരണാപത്രം

ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രോല്‍സാഹനത്തിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും വിനിമയത്തിലൂടെ സംയുക്ത പ്രവര്‍ത്തനത്തിനു ശക്തമായ അടിത്തറ തീര്‍ക്കുന്നതിനും അടല്‍ ഇന്നവേഷന്‍ മിഷന്‍ ഇന്ത്യയും ഫണ്ട് 'ടാലന്റ് ആന്‍ഡ് സക്‌സസ്' റഷ്യയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

റേഷൻ കാർഡ് സറണ്ടർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വിതരണം

റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും തിരുത്തൽ വരുത്തുന്നതിനും പഞ്ചായത്ത് ഓഫീസുകളിൽ നടന്ന ക്യാമ്പിൽ അപേക്ഷ നൽകിയ കാർഡുടമകൾക്ക് (ഓൺലൈൻ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നവംബർ 28 (ടോക്കൺ നമ്പർ 499 മുതൽ 820 വരെ) നവംബർ 29 (ടോക്കൺ നമ്പർ 821 മുതൽ 1180 വരെ) തീയതികളിൽ സറണ്ടർ സർട്ടിഫിക്കറ്റുകളും ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

നീലക്കുറിഞ്ഞി സീസണില്‍ രാജമലയില്‍ 1.3 ലക്ഷം വിനോദ സഞ്ചാരികള്‍

നീലക്കുറിഞ്ഞി സീസണില്‍ രാജമലയില്‍ 1.3 ലക്ഷം വിനോദ സഞ്ചാരികള്‍ എത്തി. സാധരണ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് രാജമല സന്ദര്‍ശിക്കാന്‍  കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്.  സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് രാജമലയില്‍ എത്തിയത്. സെപ്റ്റംബറില്‍ 55,443 പേരും ഒക്ടോബറില്‍ 79,514 പേരും രാജമല സന്ദര്‍ശിച്ചു. . നീലകുറിഞ്ഞി സീസണ്‍  പടിയിറങ്ങിയെങ്കിലും രാജമലയിലേക്ക് ധാരാളമായിതന്നെ സഞ്ചാരികള്‍ എത്തുന്നു.

ശാസ്ത്ര, സാങ്കേതിക നവീനാശയ രംഗങ്ങളില്‍ ഇന്ത്യാ- ഉസ്‌ബെക്ക് സഹകരണ കരാര്‍ 

 

ശാസ്ത്ര, സാങ്കേതിക നവീനാശയ രംഗങ്ങളില്‍ ഇന്ത്യയും, ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള സഹകരണ കരാര്‍  2018 ഒക്‌ടോബര്‍ 01 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഷവ്ക്കത്ത്  മിറായോയേവിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനും, ഉസ്‌ബെക്കിസ്ഥാന് വേണ്ടി അവിടത്തെ നവീനാശയ വികസന മന്ത്രി ശ്രീ. ഇബ്രാഹിം അബ്ദു റഖ്മാനോവുമാണ് കരാറില്‍ ഒപ്പ് വച്ചത്.

വിമുക്തഭടന്‍മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍  പുതുക്കുന്നതിന് അവസരം

1998 ജനുവരി ഒന്നുമുതല്‍  2018 ഒക്‌ടോബര്‍ 31വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്‍മാര്‍ക്ക് മുന്‍കാല പ്രാബ്യലത്തോടെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിസംബര്‍ 31വരെ അവസരമുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 222904.

 

ഡോ. കനക് റെലെയ്ക്ക് , ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം 

 പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം രാജ്യാന്തര പ്രശസ്തയായ മോഹിനിയാട്ടം നർത്തകിയും നൃത്തഗുരുവുമായ ഡോ. കനക് റെലെയ്ക്ക് സമർപ്പിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നടനകലയിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ ബഹുമതിയാണ്.

റേഷന്‍കാര്‍ഡ് അപേക്ഷ ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ നിര്‍ദേശം

ജില്ലയിലെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും മാത്രമേ സ്വീകരിക്കകയുളളുവെന്നും വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍, ചികിത്സാ ആനുകൂല്യങ്ങള്‍ തുടങ്ങി ഒഴിച്ചുകൂടാനാവാത്ത, അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന അപേക്ഷകള്‍ തെളിവ് സഹിതം ഹാജരാക്കുന്ന പക്ഷം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

ആയുർവേദ ഡോക്ടർമാർക്കും, അദ്ധ്യാപകർക്കും അവാർഡിന് അപേക്ഷ ക്ഷണിച്ചു

2018ലെ മികച്ച ആയുർവേദ ഡോക്ടർമാരേയും അദ്ധ്യാപകരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  രൂപരേഖയും മാനദണ്ഡവും അപേക്ഷാഫോറത്തിന്റെ മാതൃകയും  www.ism.kerala.gov.in 

എന്ന വെബ്‌സൈറ്റിലും എല്ലാ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ലഭിക്കും.  അപേക്ഷകൾ/ നോമിനേഷനുകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ ഡിസംബർ 15 വൈകുന്നേരം അഞ്ചിന് മുമ്പ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് ലഭിക്കണം.

ഭിന്നശേഷിക്കാർക്ക് - സാഫല്യം അഗതിമന്ദിരത്തിൽ അന്തേവാസികളാകാം

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും, തിരുവനന്തപുരം ജില്ലാപഞ്ചായത്തും ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റും സംയുക്തമായി നടത്തുന്ന കൊറ്റാമം സാഫല്യം അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിരാലംബരും നിർദ്ധനരും 50 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.  അപേക്ഷകൾ നേരിട്ടും ഗ്രാമപഞ്ചായത്തുകൾ/ സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് വ്യക്തികൾക്ക് വേണ്ടിയും സമർപ്പിക്കാം.  വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകം താമസസൗകര്യമുണ്ട്.  പഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാർശ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്/ റേഷൻ കാർഡിന്റെ പകർപ്പ്, ഭിന്നശേഷി സർട്ടി

കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക-റൂട്ട്സ്അപേക്ഷ ക്ഷണച്ചു.

നോര്‍ക്കറൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബിഎസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 26 വരെ സമര്‍പ്പിക്കാം. മൊത്തം 50 ഒഴിവുകളാണുള്ളത്. 325 കുവൈത്ത് ദിനാറാണ് ശമ്പളം. (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ് മുപ്പതിനായിരം രൂപയും നികുതിയും ആണ്. കൂടിക്കാഴ്ച കൊച്ചിയില്‍ നടക്കും. വിശദവിവരങ്ങള്‍ www.norkaroorts.net, 24 മണിക്കൂര്‍ കോള്‍ സെന്റര്‍ ഫോണ്‍- 18004253939.

2018 - ലെ ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് തുടക്കമായി

38-ാമത് ഇന്ത്യാ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2018 ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ. സി.ആര്‍.ചൗധരി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചിട്ടുള്ള വ്യാപാരമേള ഈ മാസം 27 വരെ നീണ്ട് നില്‍ക്കും. ഗ്രാമീണ സംരംഭങ്ങള്‍ എന്നതാണ് വ്യാപാരമേളയുടെ മുഖ്യപ്രമേയം.
അഫ്ഗാനിസ്ഥാനാണ് ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം. നേപ്പാള്‍ ഫോക്കസ് രാജ്യവും ജാര്‍ഖണ്ഡ് ഫോക്കസ് സംസ്ഥാനവുമാണ്.
വിവിധ സംസ്ഥാനങ്ങള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍, ആഭ്യന്തര വിദേശ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് ഡിസൈന്‍ മത്സരം

2019 ലെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് ഒരു സ്റ്റാമ്പ് ഡിസൈന്‍ മത്സരം നടത്തുന്നു. 'അഹിംസ പരമോ ധര്‍മ്മ' എന്നതാണ് മത്സരത്തിന്റെ വിഷയം. മത്സരാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ സ്വന്തമായി ഡിസൈന്‍ ഉണ്ടാക്കണം. മറ്റാരെങ്കിലും ചെയ്ത പെയിംന്റിംഗിനെയോ, ചിത്രത്തെയോ ആധാരമാക്കിയാകരുത്. മഷി, വാട്ടര്‍ കളര്‍, എണ്ണഛായം അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപയോഗിക്കാം. കമ്പ്യൂട്ടര്‍ പ്രിന്റുകളോ, പ്രിന്റ് ഔട്ടുകളോ സ്വീകരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ സ്മാരക തപാല്‍ സ്റ്റാമ്പുകളോ മറ്റ് ഫിലാറ്റലിക് വസ്തുക്കളോ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കും.

വിദേശരാജ്യങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമസഹായം ലഭിക്കും

വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി 'നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  

Pages

Subscribe to RSS - Top News