Top News

ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്‌സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എം.റ്റി.ഡി.എം എച്ച്.എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തൊണ്ടര്‍നാട് കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ് അശ്മില്‍ ശാസ് അഹമ്മദ്.

10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ട് പ്രോട്ടോക്കോൾ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ അഭ്യർത്ഥനയെത്തുടർന്നാണ് സർക്കാർ ഉത്തരവ്. ദൈനം ദിന ജോലികൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.

ന്യൂഡൽഹി : മോട്ടോർ വാഹന നിയമത്തിലെ 129 മത് വകുപ്പ്, 09.08.2019-ലെ മോട്ടോർ വാഹന  (ഭേദഗതി) നിയമപ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്. വകുപ്പിലെ രണ്ടാമത്തെ വ്യവസ്ഥ ഇതാണ് - "മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷയ്ക്കായുള്ള വ്യവസ്ഥകൾ  കേന്ദ്ര ഗവൺമെന്റിന് നിയമങ്ങൾ വഴി നൽകാവുന്നതാണ്".

2021 ഒക്‌ടോബർ 21-ലെ GSR 758(E) പ്രകാരം മന്ത്രാലയം  ഇത് സംബന്ധിച്ച കരട് ചട്ടങ്ങൾ രൂപീകരിച്ചു ശുപാർശ ചെയ്യുന്നു –

വികസനത്തിൽ ദേശീയശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്ന അവികസിത ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എം.ജെ.വി.കെ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ (27) 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

ന്യൂഡൽഹി : "ആസാദി കാ അമൃത് മഹോത്സവം" ആഘോഷിക്കുന്നതിനും ഇന്ത്യൻ യുവാക്കൾക്കിടയിൽ നൂതനാശയ  സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി, യുഐഡിഎഐ, (UIDAI)  2021 ഒക്ടോബർ 28 മുതൽ   31 വരെ ‘ആധാർ ഹാക്കത്തോൺ 2021’ നടത്തുന്നു.

ഒക്ടോബര്‍ 27, 28 തിയതികളില്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണത്തിന്റെ 67-ാമത് പതിപ്പിൽ, വിഖ്യാതമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള 2019 ലെ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എസ് മുരുകൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ന്യൂഡൽഹി : സിനിമകളിൽ അക്രമം, കടുത്ത അശ്ലീലം, അസഭ്യം എന്നിവ ചിത്രീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ചലച്ചിത്ര നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

പ്രശസ്ത നടൻ ശ്രീ രജനികാന്തിന് ദാദാ സാഹെബ് ഫാൽക്കെ അവാർഡും വിവിധ ഭാഷകളിലെ സിനിമാ നടന്മാർക്ക് ദേശീയ അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. സാമൂഹികവും ധാർമ്മികവുമായ സന്ദേശത്തിന്റെ വാഹകരായിരിക്കണം സിനിമയെന്ന് അദ്ദേഹം പറഞ്ഞു

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022 മേയില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി.

തിരുവനന്തപുരം: ജില്ലാ വികസന സമിതിയോഗത്തിന് മുന്നോടിയായി പട്ടികവർഗമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അരുവിക്കര, വാമനപുരം, പറശ്ശാല നിയോജകമണ്ഡലങ്ങളിൽ പട്ടികവർഗവികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഫണ്ടിൽ ഉൾപ്പെട്ട പദ്ധതികളും അവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

പൂന്തോട്ടവും പുല്‍മേടും കളിസ്ഥലവുമെല്ലാമായി വേറിട്ടുനില്‍ക്കുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി വാതക ശ്മശാനം. കാടുപിടിച്ച് ഭയപ്പെടുത്തുന്ന ഇടമായിരുന്ന ശ്മശാനത്തെ മോടിപിടിപ്പിക്കുകയായിരുന്നു പഞ്ചായത്ത് ഭരണ സമിതി.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.

.തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ ആവശ്യമെങ്കില്‍ 10 ശതമാനം കൂടി സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. താലൂക്കുതലത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 താലൂക്കുകളില്‍ സീറ്റ് കുറവാണ്. ഇവിടങ്ങളിലാണ് സീറ്റ് വര്‍ധിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നീണ്ട കാത്തിരിപ്പിനു ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് തുറന്നു. .  ആദ്യ രണ്ട് ദിവസം ശുചീകരണവും മറ്റ് ഒരുക്കങ്ങളുമാണ് നടക്കുന്നത്. ബുധനാഴ്ച്ചയോടെയാണ് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുക. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 50 ശതമാനമാണ് തിയറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ (26.10.2021 ചൊവ്വ) തുടക്കം.
അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മസ്‌കത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷിക്കാരായ കുട്ടികള്‍) വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്വല ബാല്യം’ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.

വെള്ളിയാഴ്ച പുലർച്ചെ പെയ്ത മഴയിൽ രൂപപ്പെട്ട മലവെള്ളപാച്ചിലിൽ കപ്പത്തോട് നിറഞ്ഞൊഴുകി. അപ്രതീക്ഷിതമായി വെള്ളക്കെട്ടുണ്ടായ കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ സന്ദർശനം നടത്തി. കോടശ്ശേരി പഞ്ചായത്തിലെ കൂർക്കമറ്റം, പിലാർമൂഴി, പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണി, നമ്പ്യാർപടി, അതിരപ്പിള്ളി പഞ്ചായത്തിലെ പണ്ടാരാംപാറ കോളനി, പച്ചക്കാട്, മുടയ്ക്കകുണ്ട്, വെട്ടിക്കുഴി തുടങ്ങി വെള്ളം കയറിയ പ്രദേശങ്ങളിലാണ് എംഎൽഎ നേരിട്ടെത്തിയത്.

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ 20 വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.
ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 17 പേർക്കും പട്ടികജാതി വിഭാഗത്തിലെ മൂന്നു പേർക്കുമാണ് ലാപ്ടോപ്പ് നൽകിയത്.
5.44 ലക്ഷം രൂപ ചെലവഴിച്ച് 27,229 രൂപ വീതമുള്ള ലാപ്ടോപ്പുകളാണ് നൽകിയത്.

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രളയക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ടവരെ സഹായിക്കാൻ നഗരസഭയുടെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. നഷ്ടപ്പെട്ടു പോയ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, പാൻ കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ വീണ്ടും ലഭിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിൽ അപേക്ഷ നൽകാം. നഗരസഭയിലെ ജനസേവന കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ദിവസം 22 അപേക്ഷ ലഭിച്ചു.

Pages

Subscribe to RSS - Top News