തസ്രാക്കിലേക്ക് ഒരു യാത്ര

ചരിത്രമുറങ്ങുന്ന തസ്രാക്കിലേക്ക് ഒരു യാത്ര പോയി ... മനസ്സിന്റെ ലഹരി ആവോളം ആവാഹിച്ചെടുത്ത പരിസ്ഥിതി രമണീ യമായ യാത്ര... പാലക്കാട്  ജില്ലയിലെ തസ്രാക്കിൽ  "ഒ വി വിജയൻ എന്ന എഴു ത്തുകാരൻ  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ പ്രസിദ്ധമാക്കിയ  ആ സ്ഥലം കാണാൻ. ഇന്നവിടെ ഒവി വിജയന്റെ സ്മാരകമാണ്. ഒവി വിജയന്റെ പ്രതിമയ്ക്ക് പുറമെ ഖസാക്കിന്റെ ഇതിഹാസം എന്ന നോ വലിലെ എല്ലാ കഥാപാത്രത്തെയും കല്ലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങളാക്കിയിരിക്കുന്നു അവിടെ. അവിടത്തെ മ്യൂസിയത്തിലെ പ്രദർശനത്തിൽ അധികവും ഒ വി വിജയൻ വരച്ച കാർട്ടൂണും . അദ്ദേഹത്തിന്റെ നോവലിലെ പ്രധാന വരികളും ആണ്.

ഇതിലെല്ലാം പ്രധാനി ആയി കാണപ്പെടുന്നത് അവിടുത്തെ പരിസ്ഥിതി രമണീയമായ കാഴ്ചയാണ് . കണ്ണെത്താ ദൂരത്തോളം നെല്ലിൽ  വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾ.... മരങ്ങളും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും ശരിക്കും രവി മാഷിന് അപരിചിതത്വം തോന്നാത്ത നാട് നമുക്കും പരിചിതത്വം തോന്നും. പാടവരമ്പത്തെ നീണ്ട ഒറ്റയടിപ്പാതയിലൂടെ നടന്നിരുന്ന. മറ്റൊരാളുമായി ഒരു സമ്പക്കവും ഇല്ലാതിരുന്ന ചുറ്റും നിശബ്ദതയിൽ  ഏകാന്തവാസം വസിച്ച ഒ വി വിജയൻ എന്ന എഴുത്തുകാരൻ കഥകളും നോവലുകളും എഴുതിയ ത് ഒരു അത്ഭുതം അല്ല എന്നാണ് ' എനിക്ക് തോന്നിയത് . ചുറ്റുമുളള അനീതികളോട് പ്രതികരിച്ച അവരുടെ കാർട്ടൂണുകൾ നമുക്ക് കാണാമായിരുന്നു. അവിടത്തെ മാനേജർ തന്ന വിവരത്തിനു പുറമെ ഒ വി വി ജയന്റെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെൻററിയും കണ്ട്  മനസ്സില്ലാ മനസ്സോടെ അവിടുന്ന് മടങ്ങവെ ഞങ്ങൾ കുറച്ച് സാഹിത്യകാരൻമാരും, പത്രപ്രവർത്തകരും അടങ്ങിയ സംഘം കവ  എന്ന സ്ഥലം കാണാൻ പോയി.അംബരചുബികളായ മലകൾ തന്നിൽ നിന്നൊഴുക്കിയ പാൽപത നിറത്തൊഴുന്ന  പുഴ. ശരിക്കും ദൈവമെന്ന അദൃശ്യ കലാകാരന്റെ പരിസ്ഥിതിയിൽ ചാലിച്ചെടുത്ത കഴിവിനു മുന്നിൽ കൈകൾ കൂപ്പി ഞങ്ങൾ നിന്നു പോയി : പിരിയാൻ കഴിയാത്ത മനത്തിനെ പിന്തള്ളി ഞങ്ങൾ വീണ്ടും നടന്നു നീങ്ങിയപ്പോൾ മലമ്പുഴ ഡാമിലെ ള്ളെച്ചാട്ടവും പുഴയും കാണാൻ നിന്നപ്പോഴേക്കും സമയം സന്ധ്യയായി തുടങ്ങുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ വേരുകളിൽ വള്ളികൾ തീർത്ത വനത്തിൽ ഒന്നു കയറി. ആ വേരുകളിൽ പല പോസെടുത്ത് ഫോട്ടോയും പിടിച്ച്, വീട്ടിലേക്ക് മടങ്ങവെ എല്ലാ വരു ടെ മനസ്സും നിറഞ്ഞിരുന്നു . ജീവിതത്തിൽ കണ്ടിരിക്കേണ്ട എന്തൊ ക്കെയോ കണ്ട സംതൃപ്തി .

റമീഷ ബക്കർ

 

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.