തിരഞ്ഞെടുത്ത മാർക്കറ്റുകൾ ആധുനികവത്ക്കരിക്കാൻ നൂറ് കോടി രൂപ: മന്ത്രി

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത മാർക്കറ്റുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
കോട്ടക്കൽ നഗരസഭ മാർക്കറ്റ്, കാലടി ഗ്രാമപഞ്ചായത്ത് മാർക്കറ്റ്, വടക്കാഞ്ചേരിയിൽ അത്താണി, ഓട്ടുപാറ മാർക്കറ്റുകൾ, നെടുമങ്ങാട്, ഇരിഞ്ചയം മുനിസിപ്പൽ മാർക്കറ്റ്, ആലുവ തോട്ടക്കാട്ടുകരയിൽ മിനി മാർക്കറ്റ് എന്നിവയ്ക്കാണ് ഭരണാനുമതി നൽകിയത്.