Think it Over !!!

ആഘോഷങ്ങളൊക്കെ അനാവശ്യമാണെന്നും അധിക ചിലവ് ആണെന്നും പ്രകൃതി വിരുദ്ധമാണെന്നുമൊക്കെയുള്ള നറേറ്റിവുകൾ പ്രബലമായിക്കൊണ്ടിരിക്കുന്ന കാലത്താണ് കൊറോണ വന്ന് സകല ആഘോഷങ്ങൾക്ക് മുകളിലും ഒരു ആസ്ട്രിക് ചിഹ്നം ഇട്ട് Conditions applied വച്ചത്.
കൂടിച്ചേരലും(togetherness) പങ്കു വയ്ക്കലും(sharing) ഓർമ പുതുക്കലും (commemoration)തന്നെയാണ് ഓരോ ആഘോഷവും.

ഈയ്യിടെ പ്രഖ്യാപിച്ച കേരള കലാമണ്ഡലം അവാർഡുകളിൽ, ഏറ്റവും ശ്രദ്ധിക്കപ്പെടാറുള്ള 'യുവപ്രതിഭാ പുരസ്കാരം' നേടിയ ഐശ്വര്യ, കേരളത്തിൻ്റെ തനത് ക്ലാസ്സിക് നൃത്തരൂപമായ മോഹിനിയാട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പുതുമകൾ തേടുന്നൊരു കലാകാരിയാണ്.

പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. സിനിമയുടെ ആത്മാവ് കുടികൊള്ളുന്നത് സിനിമാ കൊട്ടകളിൽ ആണെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ ശരിയായി തോന്നുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാണെങ്കിലും സിനിമ കാണാൻ തീയറ്ററുകൾ തന്നെ വേണം എന്നുള്ളത് സിനിമാപ്രേമികളുടെ ചില നിർബന്ധങ്ങളിൽ ഒന്നുതന്നെയാണ്. ലോക്ഡോൺ കാലങ്ങളിലെ മനസ്സു മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്ന് സിനിമയെ സ്നേഹിക്കുന്നവർ ഒക്കെ തീയറ്ററുകളിലേക്ക് നടക്കുകയാണ്.

നിരപ്പ് ഒട്ടുമില്ലെങ്കിലും കുഴികൾക്കൊരു കുറവുമില്ലാത്ത വഴിയിലൂടെ ആഞ്ഞ്  സൈക്കിളോടിച്ച് ഞാൻ തൈയ്ക്കാട്ടുശ്ശേരി ലൈബ്രറിയുടെ അടുത്തെത്താറായിരുന്നു.
റോഡിൽ അവിടവിടെ കാണുന്ന ടാറിന്റെ അവശിഷ്ടങ്ങൾ തിളയ്ക്കുന്ന പോലെ...
എങ്കിലും ലൈബ്രറിയിൽ ചെന്ന് പുസ്തകങ്ങൾ നോക്കുന്ന മോഹനമായ ഓർമയിൽ ഒരു ക്ഷീണവും തോന്നിയില്ല എനിക്ക്.
തന്നെയുമല്ല ' പൊൻപുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം' അവിടെ എവിടുന്നോ കേട്ടുകൊണ്ടിരുന്നു.
പെട്ടെന്നാണ് എട്ട് ബി യിലെ നിർമല . N

"എത്രയും പ്രിയപ്പെട്ട ഭർത്താവ് വായിച്ചറിയാനായി സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ"
സാഹിത്യ ചരിത്രത്തിൽ എവിടെയും കാണാത്ത, എവിടെയും പ്രസിദ്ധീകരിച്ച് വന്നിട്ടില്ലാത്ത ക്ലാസിക്ക് സാഹിത്യത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നായിരിക്കും പ്രവാസിയുടെ കത്തുകൾ.

അഭിനയ ജീവിതത്തിലെ അഞ്ചു ദശകങ്ങൾ താണ്ടി അഞ്ഞൂറിലധികം വേഷങ്ങൾ നിറഞ്ഞാടി അരങ്ങൊഴിഞ്ഞു പോകുമ്പോൾ ഒരു മലയാളിക്കും മറക്കാനാകില്ല ആ നെടുമുടിക്കാരനെ. അതെ നെടുമുടി വേണു. നമ്മുടെ സ്വന്തം വേണുച്ചേട്ടൻ.
നായകനായും സഹനടനായും വില്ലനായും  അച്ഛനായും അപ്പൂപ്പനായും  അമ്മാവനായും തന്റെ സ്വത സിദ്ധമായ പ്രസരിപ്പിൽ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കിയ ആ അതുല്യ പ്രതിഭ ഇനി നമുക്കു മുന്നിൽ ഇല്ല.

 "The only colourful thing before my eyes, " she said, sending a photograph of a Gulmohar tree  bloomed with  orange  flowers  to her friends.

കേരളത്തിലൊരു ഫിലിം സിറ്റി സാദ്ധ്യമാണോ? എങ്കിലത് ഇന്ത്യയുടെ സ്വിറ്റ്സർലണ്ടായ വാഗമണ്ണിൽ സ്ഥാപിച്ചാലോ? ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റി കണ്ടതു മുതൽ മനസിൽ കയറിയ ആലോചനയാണ് 1996 ൽ 3000 കോടി മുതൽ മുടക്കി 1666 ഏക്കർ വിസ്തൃതിയിൽ വികസിപ്പിച്ച രാമോജി ഫിലിം സിറ്റിയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി 1150 രൂപയുടെ ടിക്കറ്റെടുത്ത് പ്രതിധിനം 50,000 ത്തിലധികം സന്ദർശകരാണിവിടം സന്ദർശിക്കുന്നത്. 500 ലധികം ഷൂട്ടിങ് സെറ്റുകളും ബഡ്ജറ്റ്, ത്രീസ്റ്റാർ,ഫൈവ് സ്റ്റാർ ഹോട്ടലുകളും അമ്യൂസ്മെന്റ് പാർക്കുകളുമൊക്കെയാണ് രാമോജിയിലുള്ളത്.

കോവിഡിന്റെ  രണ്ടാമത്തെ തരംഗം കേരളത്തിൽ താഴേക്ക് വരികയാണ്. പ്രതിദിന  മരണങ്ങളുടെ എണ്ണം ഇപ്പോഴും നൂറിൽ മുകളിൽ ആണെങ്കിലും കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരം തന്നെയാണ്, കാരണം ആശുപത്രിയിലെ ബെഡുകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്സിജൻ ഇതിന്റെ ഒക്കെ ആവശ്യം കുറഞ്ഞു വരുമല്ലോ. അത് കോവിഡ് ചികിത്സയേയും മറ്റു ചികിത്സകളേയും സഹായിക്കും.

പ്രിയപ്പെട്ട ഡെന്നിസ് ജോസഫ്.. നിങ്ങൾ പാതിയാക്കിവച്ച ആ സിനിമയുടെ ലോകത്താണ് ഞങ്ങളിപ്പോഴുമുള്ളത്.. ഞങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു.. എന്തിനായിരുന്നു പാതിവഴിയിക്ക് വച്ച് നിങ്ങളീ കഥ നിർത്തിക്കളഞ്ഞത്. ഓർമ്മകളുടെ വെള്ളിത്തിരയിൽ നിങ്ങളില്ലാത്തത് സങ്കൽപ്പിക്കാൻ കഴിയാത്ത പ്രേക്ഷകരുടേത് കൂടിയാണ് ഇന്നിപ്പോൾ ഈ ലോകം എന്ന തിരിച്ചറിവാണ് ഞങ്ങളെ ആഴത്തിൽ തൊടുന്നത്.. ഇതെന്താണിത് ദൈവമേ പ്രിയപ്പെട്ട മനുഷ്യരൊക്കെ മരിച്ചു പോകുന്നത് ജീവിച്ചിരുന്നു കാണുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാനാവുന്നില്ല.  

എത്ര അമ്മമാരാണ് ലോക്ഡൗൺ പൊട്ടിച്ച് പൂത്തുല്ലസിച്ചിങ്ങനെ നിൽക്കണത്! ഞാനാ ഇറഞ്ചെരിവുകളിലൂടെ പലവട്ടം സഞ്ചരിച്ചു. പല അമ്മമാരേയും പലവട്ടം നോക്കി പുഞ്ചിരിച്ചു. ഉമ്മവെക്കാനും തലോടാനും തോന്നുന്നവർ. ഒന്നുരിയാടിപ്പോകൂ... എന്നു കൊതിപ്പിക്കുന്നവർ.

"നമുക്ക് വേണ്ടി ജീവിച്ചവരെ വെറുതെയങ്ങനെ മരണത്തിനു വിട്ടുകൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് മനുഷ്യൻ ഓർമ്മകൾക്ക് വേണ്ടി മരങ്ങൾ നട്ടു തുടങ്ങുന്നതും മരിച്ചവരെക്കുറിച്ചു എഴുതി തുടങ്ങുന്നതും"  

കോവിഡ് മഹാമാരിയുടെ ദുരിതപ്പെയ്ത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം .പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിനും മുകളിലെത്തിയിരിക്കുന്നു .ലോകത്തു ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് .എന്തു കൊണ്ടാണ് ഇത്ര തീവ്രമായി കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചുവെന്ന ചോദ്യത്തിന് ഏകസ്വരത്തിലെ ഉത്തരം ഭരണ നിർവഹണത്തിന്റെ കുറ്റകരമായ വീഴ്ച്ച എന്നാണ് “ഗാർഡിയൻ “പത്രം റിപ്പോർട്ട് ചെയ്യ്തത് .അതുകൂടാതെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും കുംഭമേളയുടെയും പ്രത്യാഘാദവും ,വാക്സിൻ വിതരണത്തിൽ വന്ന പാക പിഴകളും കാരണമായി ഇതിൽ ചൂണ്ടികാണിക്കപ്പെടുന്നു .

അമ്പിളിമാമന്റെ നിലാവു് എല്ലാരും കണ്ടിട്ടുണ്ടായിരിക്കുമല്ലോ. അതുപോലെ, ഭൂമിയിൽനിന്നും ഒരു നിലാവു വീശുന്നുണ്ടാവുമോ? എന്തുകൊണ്ടില്ല? ഒരു ഭൂനിലാവുമുണ്ടു്. ഭൂമിയിൽ നിന്നുള്ള നിലാവു കാണാൻ പക്ഷേ നാം ഭൂമിയിൽനിന്നും സ്വല്പം പുറത്തോട്ടു മാറിനിൽക്കണം. ചന്ദ്രനിൽ ചെന്നു നിന്നാൽ ഭൂമിയിലെ നിലാവു് കാണാം.

പതിനേഴു വയസ്സുള്ള ഈ പെൺകുട്ടി ഇല്ലായിരുന്നെങ്കിൽ, മരണത്തിനു നേർക്കു മൊബൈൽ ക്യാമറ എടുത്തു പിടിക്കാനുള്ള മനഃസാന്നിധ്യം ഈ പെൺകുട്ടിക്ക് ഇല്ലായിരുന്നെങ്കിൽ, കണ്മുന്നിൽ ഒരു മനുഷ്യൻ ശ്വാസംകിട്ടാതെ തന്റെ അവസാനത്തെ വാക്കുകൾ ഉച്ചരിക്കാൻ പാടുപെടുമ്പോൾ, കൈവിറച്ചെങ്കിലും താഴെവീഴാത്ത ആ മൊബൈൽ ക്യാമറ ഇല്ലായിരുന്നെങ്കിൽ, ലോകം ഈ രീതിയിൽ ആയിരിക്കില്ല ജോർജ് ഫ്ലോയിഡിന്റെ മരണം അറിഞ്ഞിട്ടുണ്ടാവുക.

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌?

ആർത്തലക്കുന്ന ജനസഞ്ചയത്തിന്‌ മുന്നിൽ പൊട്ടിവിരിയുന്ന ആ കളറമിട്ടുകൾ..

പരസ്പര മാത്സര്യത്തോടെ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തിന്‌ മുന്നിൽ മാത്രം പ്രസക്തമായ ആ മത്സര വെടിക്കെട്ട്‌..

ദേവസ്വം ഭാരവാഹികൾക്ക്‌ മുന്നിൽ മാത്രം പൊട്ടേണ്ടി വരുമ്പോൾ  എത്രയേറെ അപമാനിതരാവും അവ?

പൂരം നടത്തേണ്ടതില്ല എന്ന ഒരു തീരുമാനം ആരുടെ അഹന്തകളെയാണ്‌ ഇല്ലായ്മ ചെയ്യുക?

ഊതിവീർപ്പിച്ച അത്തരം ഏത്‌ അഹന്തകളെ തൃപ്തിപ്പെടുത്താനാണ്‌ ഈ അഴകൊഴമ്പൻ തീരുമാനം?

ഒരു വർഷത്തെ ഒഴിവിനു ശേഷം വഴിയോരങ്ങളിലെ പുസ്തക വിൽപന വീണ്ടും സജീവമായിരിക്കുന്നു. കോവിഡ് കാലത്തെ ഓൺലൈൻ, അല്ലെങ്കിൽ ഡിജിറ്റൽ, വായനയിൽ അനുഭവിച്ച വീർപ്പുമുട്ടലാണ് ഈ പുസ്തക മേളകളെ ഇത്ര പെട്ടന്ന് നടപ്പാതയിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുന്നത്.

ഗാനകോകിലം എസ്. ജാനകിയമ്മ വീണ്ടും 'മരിച്ചു'! പ്രിയ ഗായികയുടെ 'മരണ വാർത്ത' ആദരാഞ്ജലിയുൾപ്പെടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇത് അഞ്ചാം തവണയാണ് ജാനകിയമ്മയെക്കുറിച്ചുള്ള വ്യാജവാർത്ത സംഗീതപ്രേമികളെ മുൾമുനയിൽ നിർത്തുന്നത്.  

സർഗാത്മകതയും, ജീവിതത്തിനോടുള്ള പ്രണയവും ഒരു സ്ത്രീയെ സംബന്ധിച്ച് ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങൾ ആണ്. സ്വതന്ത്ര ജീവിതത്തിനോടുള്ള സ്നേഹമാണ് പലപ്പോഴും ഓരോ എഴുത്തുകാരിയെയും നിർമ്മിക്കുന്നത്. ഓരോ സാഹിത്യകാരിയുടെ എഴുത്തുകളിലെല്ലാം സ്വന്തം ജീവിത കഥയുടെ ആത്മരഹസ്യങ്ങൾ കാണാൻ കഴിയും. ഹൃദയ ഭിത്തി തകർന്നു പോവുമ്പോൾ ചിതറി തെറിക്കുന്ന ചോര തുള്ളികൾ കൊണ്ടാണ് പല എഴുത്തുകാരികളും തങ്ങളുടെ രചനകൾ വാർത്തെടുക്കുന്നത്. അടിച്ചമർത്തലുകളാൽ ഉണ്ടാവുന്ന മരണഭയത്തെ മുറിച്ചുമാറ്റി കൊണ്ട് പോരാട്ട ജീവിതത്തിലേക്കുള്ള പാതയിലൂടെയാണ് ഓരോ എഴുത്തുകാരിയും ജനിക്കുന്നത്.

Pages

Subscribe to RSS - Think it Over !!!