തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതലയോഗം

സംസ്ഥാനത്തെ തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇന്ന് ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലേ അന്തിമ തീരുമാനമെടുക്കാനാവൂ. അതിനാലാണ് മന്ത്രിതല യോഗം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ തീയതി വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Recipe of the day

Nov 162021
INGREDIENTS