തരുണ്‍ മൂര്‍ത്തി, സന്ദീപ് സേനന്‍ ചിത്രം 'സൗദി വെള്ളക്ക'യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

'ഓപ്പറേഷന്‍ ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

വന്‍ വിജയം നേടിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കു വോ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.കഥ, തിരക്കഥ, സംവിധാനം- തരുണ്‍ മൂര്‍ത്തി. ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, ചിത്രസംയോജനം- നിഷാദ് യൂസഫ്, സഹനിര്‍മ്മാണം- ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന- വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്‍, സംഗീതം- പാലീ ഫ്രാന്‍സിസ്, ഗാന രചന- അന്‍വര്‍ അലി, രംഗപടം- സാബു മോഹന്‍, ചമയം- മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വാളയംകുളം, വസ്ത്രലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ, നിശ്ചലഛായഗ്രാഹണം- ഹരി തിരുമല, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- മനു ആലുക്കല്‍, പരസ്യകല- യെല്ലോടൂത്‌സ്.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1