തമിഴ് ആന്തോളജി ‘നവരസ‘യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

.പ്രമുഖർ അണിനിരക്കുന്ന തമിഴ് ആന്തോളജി ‘നവരസ‘യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്‌സിലൂടെ ആഗസ്‌റ്റ് 6നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ നവരസ നിർമിച്ചത്. ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ ഉള്ളത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോയിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

തമിഴ് സംവിധായകരായ അരവിന്ദ് സ്വാമി, ബിജോയ് നബ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ഈ അന്തോളജി ചിത്രത്തിലൂടെ ചെയ്യുന്നത്.

ഒന്‍പത് എപ്പിസോഡുകള്‍ കോപം, അനുകമ്ബ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിവ പോലുള്ള രസങ്ങളെയാണ് അവതരിപ്പിക്കുന്നത്.  സൂര്യ, അരവിന്ദ് സ്വാമി, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ഥ്‌, പ്രകാശ് രാജ്, രേവതി, നിത്യാ മേനോന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്,ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

പിസി ശ്രീറാം, സന്തോഷ് ശിവന്‍, ബാലസുബ്രഹ്‌മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്‌ണ, സുജിത് സാരംഗ്, വി ബാബു എന്നിവരാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍, മദന്‍ കര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയത്. എആര്‍ റഹ്‌മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്‌റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചത്.  

Recipe of the day

Jul 292021
Ingredients 1 bowl cauliflower