ടെലി വെറ്ററിനറി മൊബൈല്‍ യൂണിറ്റ് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വെറ്ററിനറി യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ എക്സറേ, സ്കാനിംഗ്, പശുവിനെ ഉയർത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതല്‍ വെകിട്ട് 5 വരെയാണ്. വെറ്ററിനറി ഡോക്ടർ, റേഡിയോഗ്രാഫർ, ഡ്രൈവർ കം അറ്റന്‍ഡർ എന്നിവരെ കരാർ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. പശുക്കളുടേയും, എരുമകളുടേയും അതി സങ്കീർണ്ണമായ അസുഖങ്ങളില്‍ കർഷകരുടെ വീട്ടുപടിക്കല്‍ എത്തി രോഗ നിർണ്ണയം നടത്തി ചികില്‍സ നൽകാൻ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർക്കൊപ്പം ടെലി വെറ്റിനറി യൂണിറ്റും പ്രവർത്തിക്കുന്നതാണ്

വികസനകാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ റാണിക്കുട്ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി. ഇന്ദിര, ഡോ. എ. എല്‍ദോസ് തുടങ്ങിയവർ സംസാരിച്ചു.

Recipe of the day

Nov 162021
INGREDIENTS