ടാപ്പിങ് പരിശീലനകേന്ദ്രം

റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരിറീജിയണല്‍ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം  പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് പരിശീലനകേന്ദ്രത്തില്‍അടുത്ത ബാച്ചിനുള്ള പരിശീലനം 2019 ഫെബ്രുവരി 11 മുതല്‍ആരംഭിക്കുന്നു. മുപ്പതുദിവസം നീണ്ടു നില്‍ക്കുന്ന ഈ ടാപ്പിങ് കറസംസ്‌കരണപരിശീലന പരിപാടിയില്‍സ്വന്തമായി ടാപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്‍കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ റബ്ബര്‍ബോര്‍ഡ്‌സര്‍ട്ടിഫിക്കറ്റും ദിനംപ്രതി നൂറുരൂപയും  നല്‍കും.

പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 - ന് രാവിലെ ഒമ്പതുമണിക്ക് ആധാര്‍കാര്‍ഡിന്റേയും ബാങ്ക്പാസ്സ് ബുക്കിന്റേയുംകോപ്പികളുമായി പരിശീലനകേന്ദ്രത്തില്‍എത്തിച്ചേരണമെന്ന്അറിയിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് 0481  2421532 എന്ന നമ്പരില്‍ ബന്ധപ്പെടുക.
 

 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.