ആഴ്ചയില്‍ ഒരു ടാപ്പിങ്; കോ ള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പു ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും കര്‍ഷകര്‍ക്ക്‌ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ്‌ സ്വീകരിക്കുന്ന റബ്ബര്‍കര്‍ഷകര്‍ അതോടൊപ്പമുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അനുവര്‍ത്തിക്കേണ്ടതാണ്. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ രാജഗോപാല്‍ സെപ്റ്റംബര്‍ 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്ഒരുമണിവരെ കോള്‍സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍:  0481  2576622.
കോള്‍സെന്ററിന്റെ  പ്രവര്‍ത്തനസമയം തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള എല്ലാ  പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.