റിപ്പബ്ലിക്ക് ദിനo.

റിപ്പബ്ലിക്ക് ദിന പരേഡിന് ട്രംപ് മുഖ്യാതിഥി ആയേക്കും.

2019 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുഖ്യാതിഥി ആയേക്കും. ഇത് സംബന്ധിച്ച് ഇന്ത്യയുടെ ക്ഷണക്കത്ത്വൈറ്റ് ഹൗസിലേക്ക് അയച്ചതായാണ് വിവരം.മറുപടിക്കായി കാത്തിരിക്കയാണ് ഇന്ത്യൻ ഭരണകൂടം. ട്രംപ് സമ്മതം മൂളിയാൽ ഇത് വൻ നേട്ടമായി അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ട്രംപ് ഇന്ത്യയുടെ ക്ഷണത്തെ അനുകൂലമായാണ് പരിഗണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യ ട്രംപിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം.

Pages

Subscribe to RSS - റിപ്പബ്ലിക്ക് ദിനo.