ടി20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ജേഴ്സി പുറത്തിറക്കി‌. 

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ജേഴ്സി പുറത്തിറക്കി‌. ഇന്ന് ബി സി സി ഐ ആണ് ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ചു. എം പി എല്‍ സ്പോര്‍ട്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ആയത് കൊണ്ട് തന്നെ നിറങ്ങള്‍ നിറഞ്ഞ ഡിസൈനില്‍ ആണ് ജേഴ്സി. ഇന്ന് മുതല്‍ എം പി എലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ജേഴ്സി ലഭ്യമാണ്. 1799 രൂപയാണ് വില.