സ്വര്‍ണ വിലയിൽ  ഇടിവ് : പവന് 36,000 രൂപയിലും താഴെ

സംസ്ഥാനത്ത് സ്വര്‍ണ വില  പവന് 36,000 രൂപയിലും താഴെയെത്തി. ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയാണ് വില. രണ്ട് ദിവസം കൊണ്ട് പവന് 800 രൂപയാണ് കുറഞ്ഞത്.  ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,040 രൂപയായിരുന്നു വില.

നവംബര്‍ മൂന്ന്, നാല് തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

Recipe of the day

Nov 162021
INGREDIENTS