സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; റെകോര്‍ഡുകള്‍ തിരുത്തി പവന് 200 രൂപയുടെ വര്‍ധന

  സംസ്ഥാനത്ത്  സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ കൂടി 36,920 രൂപയിലെത്തി. നവംബർ 13, 14 തീയതികളിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4610 രൂപയായിരുന്നു വില. ഇന്നലെ സ്വർണ വില 4590 രൂപയായി ഇടിഞ്ഞു. എന്നാൽ ഇന്ന് വീണ്ടും വില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന പുതിയ നിരക്കിലെത്തി. സ്വർണ വില വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി.

വെള്ളിയാഴ്ച 36,720 രൂപയായിരുന്നു പവന്‍വില. ഇത് ശനിയാഴ്ച 36,880 രൂപയിലേക്ക് ഉയരുകയും ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി.

നവംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 35,640 രൂപ രേഖപ്പെടുത്തിയത്. ഈ വില നാലാം തീയതിയും മാറ്റമില്ലാതെ തുടര്‍ന്നു.

Recipe of the day

Nov 162021
INGREDIENTS