സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

തിരുവനന്തപുരം: ( 11.11.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 560 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി.

ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

തുടര്‍ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടുദിവസം ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്നാണ് വില ഉയര്‍ന്നത്.

Recipe of the day

Nov 162021
INGREDIENTS