സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത : ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,040 രൂപയാണ് വില. ഒരു ഗ്രാമിന് 4,505 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില കുത്തനെ ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,807.86 ഡോളര്‍ എന്ന നിലവാരത്തിലേക്കാണ് വില ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു വില. നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞത്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.

സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. സെപ്റ്റംബറിൽ പവന് 1,000 രൂപയാണ് കുറഞ്ഞത് .

 

 

Recipe of the day

Nov 162021
INGREDIENTS