സുരേഷ് ഗോപി ചിത്രം ‘കാവൽ ' ഓഗസ്റ്റിൽ റിലീസ് 

അഭിനയരംഗത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി തന്റെ ട്രേഡ് മാർക്കായ മാസ് ചിത്രങ്ങളിലും സ‌ജീവമാകുന്നു. 

സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയുമായ് ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എൻ്റർടൈൻമെൻറ്സിൻ്റെ ബാനറിൽ ജോബി ജോർജ് ആണ്. തമ്പാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

പ്രണവ് മോഹൻലാൽ നായകനായ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക. സുരേഷ് ഗോപി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ‘കാവലി’ൽ, രൺജി പണിക്കരാണ് മറ്റൊരു പ്രധാന താരം.തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലന്സിയർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ. സംഗീതസംവിധാനം രഞ്ജിൻ രാജ

 

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---