സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം ‘പിടികിട്ടാപ്പുള്ളി’ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ക്രൈം കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് സുമേഷ് ബി റോബിനാണ് തിരക്കഥ ഒരുക്കുന്നത്. ശംഭു എന്ന ആര്‍ക്കിടെക്കിന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. ബൈജു,ലാലു അലക്‌സ്,സൈജു കുറുപ്പ്,മെറീന മൈക്കിള്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ തങ്കശ്ശേരി,നീണ്ടകര ഹാര്‍ബര്‍,ട്രാവന്‍കൂര്‍മെഡിസിറ്റി,ആര്‍.പി മാള്‍ എന്നിവയാണ്. നിരവധി പരസ്യചിത്രങ്ങള്‍ക്ക് ക്യാമറ ചലപ്പിച്ച അന്‍ജോയ് മാത്യു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.പി.എസ് ജയഹരി സംഗീത സംവിധാനവും ബിപിന്‍ എഡിറ്റിംങ്ങും നിര്‍വ്വഹിക്കുന്നു.

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower