സുന്ദരമായ കൈകള്‍ക്ക്‌ : മാനിക്യൂര്‍ വീട്ടില്‍തന്നെ ചെയ്യാം

സിനിമാ നടിമാരുടെ പോലുള്ളസുന്ദരമായ കൈകള്‍ കൊതിക്കാത്തവരായി ആരുമില്ല. ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നതിന് കൊണ്ട് തന്നെ കൈകള്‍ക്ക് അതിനാവശ്യമായ പരിചരണം നല്‍കേണ്ടതുണ്ട്. എന്നാല്‍ അവ നല്കാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം! ബ്യൂട്ടിപാര്‌ലറുകളില്‍ കൈകള്‍ മിനുക്കാനുള്ള നുറുങ്ങു വിദ്യകള്‍ ഉണ്ടെന്നത് ശരി തന്നെ. എന്നാല്‍ കാശ് പോകുന്ന വഴിയറിയില്ലെന്നു മാത്രം.ഈ കൈമിനുക്കലിന് പാശ്ചാത്യര്‍ ഇട്ടിരിക്കുന്ന ഓമനപ്പേരാണ് മാനിക്യൂര്‍. വില കൂടിയ ക്രീമുകള്‍ ഒന്നും ഉപയോഗിക്കാതെ വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ കൊണ്ട് നമുക്ക് തന്നെ മാനിക്യൂര്‍ ചെയ്യാവുന്നതേ ഉള്ളു. ഇതെങ്ങനെയാണെന്ന് നോക്കാം..

മാനിക്യൂറിന്റെ ഗുണങ്ങള്‍

ക്രമമില്ലാതെ വളരുന്ന കൈ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതിലൂടെ നഖത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുന്നു. നഖത്തിന്റെ നീളം അമിതമായി കൂടുന്നതും കുറയുന്നതും നല്ലതല്ല.മസ്സാജിങ് ലൂടെ രക്തയോട്ടം വര്ധിക്കുന്നതിനാല്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റപ്പെടുന്നു.

സ്റ്റെപ് 1
ആദ്യമായി അല്പം റിമൂവര്‍ പഞ്ഞിയില്‍ മുക്കി നഖങ്ങളിലെ നെയില്‍പോളിഷ് നീക്കം ചെയ്യുക.
സ്റ്റെപ് 2
നെയില്‍ കട്ടര്‍ ഉപയോഗിച്ച് നഖം മുറിച്ചു ഷേപ്പ് ചെയ്ത് എടുക്കുക.
സ്റ്റെപ് 3
ഒരു പാത്രത്തില്‍ ഇളം ചൂട് വെള്ളത്തില്‍ അല്പം ഷാംപൂ, നാരങ്ങാ നീര്, ഒരു തുള്ളി ഡെറ്റോള്‍, അല്പം മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് 15 മിനിട്ടു നേരം കൈകള്‍ മുക്കി വയ്ക്കുക.ശേഷം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ ഭാഗവും കൈകളും നന്നായി ഉരച്ചു കഴുകുക.
സ്റ്റെപ് 4
കൈകള്‍ നന്നായി കഴുകിയതിന് ശേഷം ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക. ശേഷം ഒരു മോസിച്യുറൈസര്‍ ഉപയോഗിച്ച് കൈകള്‍ മസ്സാജ് ചെയ്യുക.
സ്റ്റെപ് 5
നെയില്‍ കോട്ട് ഇട്ട ശേഷം നെയില്‍ പോളിഷ് ഇടാവുന്നതാണ്. ഈ പ്രക്രിയ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ പൂപോലെയുള്ള കൈകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം