സൂര്യാഘാതം; ഏൽക്കാതിരിക്കാൻ തൊഴിൽ സമയം പുനഃക്രമീകരിച്ച്

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അനുമാനപ്രകാരം കേരളത്തിൽ പൊതുവിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടുതലായേക്കാം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ ചില ഇടങ്ങളിലെങ്കിലും ശരാശരിയിൽനിന്നും എട്ട് ഡിഗ്രിയിലധികം ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്.

സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിൽ നിന്ന്്  ഒഴിവാകണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കയ്യിൽ കരുതുക, രോഗങ്ങൾ ഉള്ളവർ സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞ ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തുക, എന്നതിനു പുറമേ, ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ