സുകന്യ സമൃദ്ധി അക്കൗണ്ട് നിയമത്തിലെഭേദഗതികള്‍ പ്രാബല്യത്തില്‍

തപാല്‍ വകുപ്പിന്റെസുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) പദ്ധതി നിയമത്തിലെമാറ്റങ്ങള്‍  പ്രാബല്യത്തില്‍വന്നു. 2019 ഡിസംബര്‍ 12ന് ആണ് എസ്എസ്എ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ, വിവാഹവേളകളില്‍ സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയാണ് ഈ അക്കൗണ്ടിന്റെമുഖ്യ ലക്ഷ്യം. വരുമാന നികുതി നിയമത്തിലെ 80 സി വകുപ്പിന്റെ പരിരക്ഷയും ഇതിനുണ്ട്. ബേഠി ബചാവോ, ബേഠി പഠാവോഉദ്യമത്തിനു കീഴില്‍ 2015 ജനുവരി 22 നാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിസുകന്യ സമൃദ്ധി പദ്ധതിക്കു തുടക്കമിട്ടത.്

അക്കൗണ്ട് തുടങ്ങുന്ന ദിവസം പത്തു വയസ്സ് കവിയാത്ത പെണ്‍കുട്ടിക്കു വേണ്ടി രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാം. ഇതിനായി രക്ഷാകര്‍ത്താവിന്റെ മറ്റുരേഖകള്‍ക്കൊപ്പം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒരുകുടുംബത്തിലെ പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അക്കൗണ്ട് തുടങ്ങാവുന്നത്. എന്നാല്‍ ഒരു പ്രസവത്തില്‍ത്തന്നെ ഒന്നിലധികംകുട്ടികള്‍ ജനിച്ചതാണെങ്കില്‍അവര്‍ക്ക്ഓരോരുത്തര്‍ക്കും അക്കൗണ്ട് തുടങ്ങുന്നതിന് ഈ നിബന്ധന ബാധകമല്ല. ഇത് വ്യക്തമാക്കുന്ന സത്യവാങ്മൂലം രക്ഷിതാവ് സമര്‍പ്പിച്ചിരിക്കണം.

അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തില്‍കുറഞ്ഞത് 250 രൂപയാണ് നിക്ഷേപം വേണ്ടത്. അമ്പത് രൂപയുടെഗുണിതങ്ങള്‍ തുടര്‍ന്നു നിക്ഷേപിക്കാം. സാമ്പത്തിക വര്‍ഷാവസാനത്തില്‍കുറഞ്ഞത് 250 രൂപ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം; പരമാവധി നിക്ഷേപം ഒന്നര ലക്ഷം രൂപയില്‍കൂടുതലാകാനും പാടില്ല. എന്തെങ്കിലുംതരത്തിലുള്ള പിശകുമൂലം സാമ്പത്തിക വര്‍ഷാവസാനം ഇതില്‍കൂടുതല്‍ തുകയുണ്ടെങ്കില്‍ അതിനു പലിശ ലഭിക്കുന്നതല്ല. അധിക തുക നിക്ഷേപകര്‍ക്ക് എത്രയുംവേഗം മടക്കിക്കൊടുക്കുകയുംചെയ്യും.
 അക്കൗണ്ട് തുടങ്ങി 21 വര്‍ഷം വരെയാണ്കാലാവധി. നിശ്ചിത തുകയില്‍കുറവാണ് നിക്ഷേപമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനു മുമ്പ് എപ്പോള്‍വേണമെങ്കിലുംഓരോ വര്‍ഷത്തേക്കും 50 രൂപ വീതം പിഴത്തുക അടച്ചുകൊണ്ടു പുതുക്കാന്‍ കഴിയും. അങ്ങനെ അക്കൗണ്ട് പുതുക്കാന്‍ സാധിച്ചില്ലെങ്കില്‍എന്നാണോ അക്കൗണ്ടില്‍ മതിയായ തുക ഇല്ലാതായത് അതിനു മുമ്പത്തെ ദിവസം വരെയുള്ള പലിശ അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കും. 

നിക്ഷേപത്തിന്റെവാര്‍ഷിക പലിശ നിരക്ക്  2020 മാര്‍ച്ച് 31 വരെ 8.4 ശതമാനമാണ്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ പലിശ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ്. കുട്ടിക്ക് 18 വയസ്സാകുന്നതുവരെ അക്കൗണ്ട് രക്ഷിതാവിനു കൈകാര്യംചെയ്യാം. 18 വയസ്സു കഴിഞ്ഞാല്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് പെണ്‍കുട്ടിക്കു തന്നെ അക്കൗണ്ട് കൈകാര്യംചെയ്യാന്‍ സാധിക്കും. അക്കൗണ്ട് ഉടമ മരിച്ചാല്‍ വൈകാതെ മരണ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി അക്കൗണ്ട് അവസാനിപ്പിക്കണം. അന്നു വരെയുള്ള നിക്ഷേപവും പലിശയും രക്ഷിതാവിനു ലഭിക്കും. അക്കൗണ്ട് ഉടമയുടെജീവനെ ബാധിക്കുന്ന രോഗം വരികയോ രക്ഷിതാവ് മരിക്കുകയോ പോലുള്ള പ്രത്യേക സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി അക്കൗണ്ട് കാലാവധി അവസാനിക്കുന്നതിനു മുമ്പേ നിര്‍ത്താവുന്നതാണ്. അക്കൗണ്ട് തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അതുവരെയുള്ള തുകയും പലിശയുംതിരിച്ചു നല്‍കും.

അക്കൗണ്ട് ഉടമയ്ക്ക് പതിനെട്ടു വയസ്സുതികയുകയോ പത്താം ക്ലാസ്‌വിജയിക്കുകയോ ഏതാണ് ആദ്യമെങ്കില്‍, അതിനു ശേഷംവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാവുന്നതാണ്. ഇങ്ങനെ ഒന്നിച്ചോ ഗഡുക്കളായോ ഒരുവര്‍ഷംമുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കാലയളവില്‍ പിന്‍വലിക്കുന്നത് കോഴ്‌സ് ഫീസിനോ പ്രവേശനത്തിനോ വേണ്ടി വരുന്ന യഥാര്‍ത്ഥ തുകയില്‍ കൂടുതലാകാന്‍ പാടില്ല. ഇതിന് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള രേഖ ഹാജരാക്കേണ്ടതാണ്.

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്