Stories

Short Stories 

രാത്രികാല കർഫ്യൂമും ലോക്ഡൗണും പിൻവലിച്ചെന്ന വാർത്തകേട്ടപാടെ ഒരു ടൂർ പ്രോഗ്രാം ദർശന്റെ മനസ്സിലുദിച്ചു.

ചെമ്പ്രകൊടുമുടിയിലേക്കൊരു ട്രക്കിങ്‌ വളരെക്കാലമായി ആഗ്രഹിക്കുന്നതാണ്. കോവിഡ്, ടൂറിസം മേഖലക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയിട്ടുള്ളത് കൊണ്ട് ഇപ്പോൾ  മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തുറന്നിട്ടുണ്ടെന്ന്  സുഹൃത്ത് റമീസ്  വിളിച്ചുപറഞ്ഞപ്പോഴാണ് ടൂറു പോകാൻ  ഒരു ധൈര്യം കിട്ടിയത്. 

പതിവുപോലെ അന്നും രാവിലെ അയാൾ അലറാൻ തുടങ്ങി.

ബ്രഷെവിടെ
പേസ്റ്റെവിടെ
സോപ്പെവിടെ
തോർത്തെവിടെ
ചായ , പലഹാരങ്ങളെവിടെ
അലക്കിത്തേച്ച 
മുണ്ടെവിടെ ഷർട്ടെവിടെ
മുടി മുറിഞ്ഞ് കുടുങ്ങാത്ത ചീർപ്പെവിടെ
ബൈക്കിൻ കീയെവിടെ
തുടച്ചു വെച്ച ചെരിപ്പുകളെവിടെ..

ഉച്ചക്ക് വീണ്ടും.

വെന്തുടയാത്ത ചോറെവിടെ  എരിവില്ലാത്ത
കറിയെവിടെ
ഉപ്പ് പാകത്തിനിട്ട ഉപ്പേരി - അച്ചാറുകളെവിടെ.
കരിഞ്ഞ് കറുക്കാത്ത പപ്പടമെവിടെ..?

വൈകുന്നേരം....

വ്യായാമം 

.................

            കാണുമ്പോഴെല്ലാം സ്ഥിരമായി വ്യായാമം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ ഓർമ്മപ്പെടുത്താറുണ്ട്. 

      അങ്ങനെയാണ് നാളെ രാവിലെ മുതൽ തുടങ്ങണം എന്ന ഉറപ്പിൽ കിടക്കാൻ നേരം അലാരം വെച്ചത്.

        അലാരം കൃത്യ സമയത്ത് അടിച്ചെങ്കിലും അത് ഓഫാക്കി വീണ്ടും ഞാൻ മൂടിപ്പുതച്ചു കിടന്നു .

കാവൽ 

.............

 ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോവുകയാണ്. കരൾ മുറിയുന്ന വേദനയുണ്ട്. പക്ഷേ പോയേ പറ്റു.
     വയലോരത്തെ മണ്ണ് ചവിട്ടിക്കുഴച്ച് കൈകളിലുരുട്ടി ചെളിതേച്ച് ചുമരുകെട്ടിപണിതുയർത്തിയതാണ് ഞാനും അവളും.
സന്ധ്യ വരെ തമ്പ്രാന്റെ പാടത്തു പണിത് കയറിവരുമ്പോൾ മടിയില്‍ നാഴി നെല്ലുണ്ടാവും. ബാക്കി കൂലി തമ്പ്രാ ഈ രണ്ടു സെന്റ് സ്ഥലം തന്ന നിലയിലേക്ക് പിടിച്ചെടുക്കും.

      ഐഷുമ്മയുടെ രണ്ടു പുന്നാര മക്കളാണ് റഷീദും അൻവറും

ആദ്യ പ്രസവത്തിലെ 

 ഇരട്ട കൺമണികളാണ് ........... അവർ വളരെ ഐക്യത്തോടുകൂടിയാണ് ഐഷുമ്മ അവരെ വളർത്തി കൊണ്ടുവന്നത് ...... വളർന്നു വന്നപ്പോൾ അവരിലെ ആദർശങ്ങൾ രണ്ടു വഴികളിലേക്ക് തിരിഞ്ഞു എങ്കിലും

ആദർശങ്ങളൾ എല്ലാം വീടിനു വെളിയിൽ മതി എന്റെ മുന്നിൽ നിങ്ങൾ എപ്പോഴും ഒന്നിച്ചു സ്നേഹത്തോടെ നിൽക്കണം .ആ ഒരു കാര്യത്തിൽ അൽപ്പം ശാഠ്യക്കാരിയാണ് ഐഷുമ്മ

പത്തൊമ്പത് വർഷങ്ങൾ ആവുന്നു ഈ നാട്ടിൽ എത്തിയിട്ട് .ഇവിടെ എത്തുന്ന സഞ്ചാരികൾ എല്ലാം അടയാളപ്പെടുത്തിയിടുന്ന ഒന്നാണ് ഡെസേർട്ട് സഫാരിയും ബെല്ലിഡാൻസും .

ഞാനൊരിക്കലും പോകില്ല,കാണില്ല എന്ന് മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. എന്നാൽ, ഈ നഗരത്തിനോട് വിടപറയാനുള്ള തീരുമാനത്തോടൊപ്പം മനസ്സിൽ എഴുതിച്ചേർത്തു ഡെസേർട്ട് സഫാരിയും ബെല്ലിഡാൻസും കാണുക എന്നത് .

ബെല്ലിഡാൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മയിൽ ഓടി വരുന്നത് ആയിരത്തൊന്ന് അറേബ്യൻ രാവുകളാണ് .ബാഗ്‌ദാദിൻറെ പശ്ചാത്തലത്തിൽ അലാവുദ്ദീനും ആലിബാബയും സിൻദ്ബാദും എത്ര മിഴിവോടെയാണ് സ്‌മൃതിമണ്ഡലത്തിൽ ചിത്രങ്ങളായി വരച്ചു ചേർത്തപ്പെട്ടിരിക്കുന്നത്. 

കോഫി ഷോപ്പിൽ അസ്വസ്ഥത നിറഞ്ഞ മനസ്സുമായി രശ്മി, അയാളെയും കാത്തിരുന്നു.. താൻ ചെയ്യുന്നത് ശരിയാണോ ? ചിന്തിച്ചു നോക്കിയാല്‍ സ്വാർത്ഥതയല്ലേ ഇത്.!
ഡിവോഴ്സായ ഒരു സ്ത്രീ അണിഞ്ഞൊരുങ്ങുന്നതിൽ എന്താണ് തെറ്റ്. തികച്ചും വ്യക്തിപരമായ ഒന്നല്ലേ ?  അതിനർത്ഥം പ്രണയമാവണമെന്നില്ലല്ലോ. അല്ലെങ്കിലിനി പ്രണയിച്ചാലെന്താ കുഴപ്പം ? ചിന്തകൾ കാടു കയറി...

കത്തുന്ന ഏപ്രിലിലെ
ഒരു ഞായർ.

കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 23നാണ് കോയിത്തമ്പുരാന്റെ അന്തിമരൂപം എഴുതാൻ തുടങ്ങിയത്.

അന്തിമരൂപം എന്നതിൽ നിന്നുതന്നെ ആദ്യം എഴുതാൻ തുടങ്ങിയത് അതിനു മുമ്പാണ് എന്ന് വ്യക്തമാണല്ലോ.

1999ൽ ഡിഗ്രി അവസാനവർഷ കാലത്താണ് ഒരു നോവൽ എഴുതണമെന്ന അദമ്യമായ ആഗ്രഹം കൊണ്ട് ശ്രീകണ്ഠപുരത്ത് നിന്ന് ഒരു കിലോ ന്യൂസ് പ്രിൻറ് തൂക്കി വാങ്ങി എഴുത്ത് ആരംഭിച്ചത്. നോവലിന്റെ പേരും പ്രമേയവും ആദ്യമേതന്നെ ഉറപ്പിച്ചിരുന്നു.

നേരം അർദ്ധരാത്രി കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല.
 സർവ്വദുഖങ്ങളും ആവാഹിച്ചെടുത്ത ശൂന്യമായ ഒരു രാത്രിയാണതെന്ന്  അവൾക്കു തോന്നി.
.അയാൾ വേവലാതികളൊന്നുമില്ലാതെ ഒരുവശം ചെരിഞ്ഞു, സുഖമായുറങ്ങുകയായിരുന്നു. അവളുടെ ഹൃദയമിടിപ്പിന്റെ ക്രമംതെറ്റിയതാളവും അസ്വസ്ഥതയും അയാളെ ഒട്ടും അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല.
അവൾ ശബ്ദമുണ്ടാക്കാതെ കിടക്കയിൽ നിന്നെഴുന്നേറ്റു ബാൽക്കണിയിൽ ഇരിപ്പുറപ്പിച്ചു .
അപ്പോൾ പുറത്തു, ചില അപശബ്ദങ്ങൾ ഇരുട്ടിനെ തുളച്ചുകീറിവരുന്നുണ്ടായിരുന്നു.

    ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം
ഉണ്ണിക്കൃഷ്ണൻ നായരൊന്നു മയങ്ങി.
വരാന്തയിൽ ആരുടെയൊക്കെ സംസാരം
കേട്ടപ്പോൾ വാതിൽ തുറന്നു തല മെല്ലെ
പുറത്തേക്ക് നീട്ടി.
  "എന്താ... പഞ്ചായത്ത് മെമ്പറേ അത്യാവശ്യായി വല്ലതു അറിയിക്കാനുണ്ടോ?"
 കൂടെ വന്നയാളുടെ മുഖത്തേക്ക് നോക്കി
അയാൾ പറഞ്ഞു
   " ഇയാളെ മനസ്സിലായില്ലാ "
   " നമ്മുടെ വാർഡിലെ പാലിയേറ്റിവ് ക്ലിനിക്കിലെ പുതിയ സെക്രട്ടറിയാ..
പേര് യൂസ്ഫ് "
പഞ്ചായത്ത് മെമ്പർ അയാളെ പരിചയപ്പെടുത്തി.

സദനത്തിന്റെ  കവാടത്തിനു പുറത്ത് നിർത്തിയ ബസ്സിൽ നിന്ന്  കുട്ടികൾ  വർത്തമാനം പറഞ്ഞുകൊണ്ട്  ഇറങ്ങി.  പി.ജി.ക്ലാസ്സിൽ
അവർ  നാല് ആൺകുട്ടികളും  ആറു പെൺകുട്ടികളുമാണ്. പഠനത്തിന്റെ  ഭാഗമായി
വൃദ്ധസദനം  സന്ദർശിച്ച്  റിപ്പോർട്ട്‌ തയ്യാറാക്കേണ്ടിയിരുന്നു. നേരത്തേ അനുവാദം ചോദിച്ചു വച്ചിട്ടുണ്ട്. നാലുമണിക്ക്  ശേഷം എത്താനാണ്  പറഞ്ഞിരിക്കുന്നത്. പെൺകുട്ടികൾ ചെറിയ ഹാൻഡ്‌ബാഗുകളിൽ
ബുക്കും പേനയും കരുതിയിട്ടുണ്ട്. ആൺകുട്ടികൾ പോക്കറ്റിൽ ഓരോ പേപ്പർ മടക്കി വച്ചിരുന്നു... പേനയും ഉണ്ട്.

പതിവിലും കൂടുതൽ  തിരക്കുണ്ട്  നഗരത്തിലിന്ന് . ഈ നഗരത്തിൽ നിഖിൽ എത്തിയിട്ട് വർഷം ഒന്നാകുന്നതേയുള്ളൂ. ഇവിടെയൊരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ജോലി,നിഖിൽ തന്റെ ബൈക്ക് ഒന്നോതുക്കിവെച്ചതിനു ശേഷം മുടിയൊന്നുചീകിമിനുക്കി.
"ഹെൽമെറ്റ്‌, മുടിയാകെ നാശമാക്കി "
നിഖിൽ മനസ്സിൽ ചിന്തിച്ചു. അതിനിടയിലാണ്  ബസ് സ്റ്റോപ്പിനടുത്തായി നിൽക്കുന്ന അഞ്ജനയെ കാണുന്നത്.അഞ്ജന നിൽക്കുന്നതിന്റെ തൊട്ടുപിന്നിലായി ഒരു വലിയ ഹൈപ്പർ മാർക്കറ്റാണ്.

"അത് അഞ്ജന തന്നെയാണോ?"

 ബാങ്ക് വിളിയുടെ ശബ്ദം കേട്ട് അജ്മൽ ഹാജി മയക്കത്തിൽ നിന്നും 
ഉണർന്നു. സ്ഥലകാല ബോധം വീണ്ടെടുക്കാൻ അല്പം സമയമെടുത്തു. നിസ്കാരപ്പള്ളി വളരെ അടുത്താണ്.   വെറും ഒരു പറമ്പിന്റ വ്യത്യാസം മാത്രം. പള്ളി മിനാരം തെളിഞ്ഞു കാണാം. അതിനു അല്പം മുകളിലായി ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നു.  അപ്പോഴും മഴക്കാറ് മൂടിക്കെട്ടിയ അന്തരീക്ഷം തന്നെ. തണുത്ത കാറ്റ് ജനാല വഴി തഴുകി പോയപ്പോൾ കുളിരു കോരി...

വേനലവധിക്കാലത്തിൻ്റെ ആലസ്യം നിറഞ്ഞ മറ്റൊരു നട്ടുച്ച... വാർഷിക പരീക്ഷയുടെ റിസൽറ്റ് വന്നിട്ടു വേണം നഗരത്തിലെ കോളേജിൽ ചേരാൻ. അമ്മയുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടക്കുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ അച്ഛനെ കണ്ടില്ല.

വൻനഗരത്തിന്റെ  ഹൃദയഭാഗത്തുള്ള
കൂറ്റൻ കെട്ടിടത്തിന്റെ  ഓഫീസ് മുറിയിൽ ഇരുന്ന്, തന്റെ സ്ഥലം മാറ്റത്തിനുള്ള ഓർഡർ
കൈപ്പറ്റി വായിക്കുമ്പോൾ,  സിസ്റ്റർ റജീനയുടെ
മുഖഭാവം മാറുന്നുവോ... കൈകൾ വിറക്കുന്നുവോ  എന്ന്  സൂപ്രണ്ട് സിസ്റ്റർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാതൊരു  ഭാവവ്യത്യാസങ്ങളുമില്ലാതെ  രണ്ടുവട്ടം അതു വായിച്ച്,, സിസ്റ്റർ റജീന  പേപ്പർ മടക്കി കവറിൽ ഭദ്രമായി വച്ചു.
   " സിസ്റ്റർക്ക്  എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ   നമുക്ക് സെന്ററിലേക്ക്  ഒരു റിക്വസ്റ്റ്

"നിനക്കെന്ത് അധികാരം, ഗാന്ധിജിയെക്കുറിച്ചു
പറയാൻ?
നീയിന്നും
രണ്ടു പെഗ്ഗ് വീശിയില്ലേ?
കോഴി ബിരിയാണി
മൂക്കറ്റം കുത്തിനിറച്ചില്ലേ?"
കരഘോഷം!
"പക്ഷേ
ഇഷ്ടമില്ലാത്തതു
പറഞ്ഞതിനു
ഞാനാരുടെയും വാമൂടിയില്ല.
പ്രാർത്ഥിച്ചതിന്
ആരെയും പ്രാകിയില്ല.
വർജ്യമായതു
ഭക്ഷിച്ചതിന്
ആരെയും തച്ചു കൊന്നില്ല."
മൂകത!

ഷാജൻ റോസി ആൻ്റണി

"നിങ്ങൾക്ക് ഭയം തോന്നുന്നോ " മുംതാസ് എന്നോട് ചോദിച്ചു. "ചെറുതായിട്ട് " ഞാൻ അല്പം ചമ്മലോടെ  മറുപടി നൽകി. എന്റെ മനസ്സിലെ ഭീതി വായിച്ചെടുത്ത മുംതാസിനോട് കൗതുകം  തോന്നി ഞാൻ ചോദിച്ചു , " നിങ്ങൾക്ക് പേടിയില്ലേ?" അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി തന്നു , " ഞാൻ എന്തിനു ഭയക്കണം.  നമ്മുടെ  സൈനികർ ഉള്ളപ്പോൾ ?"

"കൃതി മോൾക്ക് ശർക്കരയുപ്പേരിയാണ് ഏറെയിഷ്ടം"

"ഗ്രാൻമ ഐ  വാണ്ട് ദാറ്റ്സ്വീറ്റ് ഉപ്പേറി"

ആണുങ്ങളായാൽ

"നീ അറിഞ്ഞത് ശരിയാ..അങ്ങനെയുമൊരു ബന്ധവുമുണ്ടായിരുന്നു...പക്ഷേ അവളുമായുള്ള ബന്ധവും ഞാൻ എന്നെന്നേക്കുമായി എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി നീ..നീ.. മാത്രമേ എന്റെ ജീവിതത്തിലുണ്ടാവൂ... പിന്നെ, ചില സ്ത്രീകൾ തന്നെ പറയാറുണ്ട് 'ആണുങ്ങളാകുമ്പൊ കുറച്ചൊക്കെ ചളി ചവീട്ടീന്നിരിക്കും... വെള്ളം കണ്ടാൽ കഴുകീന്നിരിക്കും'..ന്ന്...."

എന്തു കഥ മെനഞ്ഞെടുത്ത് പറയണമെന്ന് അവൾ കുറച്ചു നേരം ആലോചിച്ചു. ശേഷം പറഞ്ഞു:

ഇടിമിന്നലിനെ പ്രണയിച്ച പെൺകുട്ടി

ജനലിനരികിലെ ചില്ലു ഗ്ലാസ്സിലൂടെ മിന്നൽ വെളിച്ചം വീണ്ടുമൊരു ശബ്ദത്തിനു മുൻപ് അകത്തേയ്ക്കു പാഞ്ഞു കയറി. അറിയാതെ ഇരുകൈകളും ചെവിയിലേക്കമർന്നതും കിടക്കയിലമർന്നിരുന്നതും ഒരുമിച്ചായിരുന്നു. കട്ടിലിനോരം ചേർന്നു കിടക്കുന്ന ഭർത്താവിന്റെ  കൂർക്കം വലിയുടെ ശബ്ദം ഇടിമുഴക്കത്തെ പോലും തോൽപ്പിക്കുമെന്നു തോന്നിപ്പോയി. കുടവയർ പൊങ്ങിയും താണും ഉറക്കത്തെ വലിച്ചു കയറ്റം കയറുന്ന വാഹനം പോലെ ഞരങ്ങിയും മൂളിയും കിതച്ചും സുഖനിദ്രയിലേയ്ക്ക് കൊണ്ട് പോയിക്കൊണ്ടിരുന്നു.

"ഇതെന്തൊരു മനുഷ്യനാണ്.

Pages

Subscribe to RSS - Stories