Error message

  • The file could not be created.
  • The file could not be created.

സ്ത്രീയെഴുത്ത്

സർഗാത്മകതയും, ജീവിതത്തിനോടുള്ള പ്രണയവും ഒരു സ്ത്രീയെ സംബന്ധിച്ച് ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങൾ ആണ്. സ്വതന്ത്ര ജീവിതത്തിനോടുള്ള സ്നേഹമാണ് പലപ്പോഴും ഓരോ എഴുത്തുകാരിയെയും നിർമ്മിക്കുന്നത്. ഓരോ സാഹിത്യകാരിയുടെ എഴുത്തുകളിലെല്ലാം സ്വന്തം ജീവിത കഥയുടെ ആത്മരഹസ്യങ്ങൾ കാണാൻ കഴിയും. ഹൃദയ ഭിത്തി തകർന്നു പോവുമ്പോൾ ചിതറി തെറിക്കുന്ന ചോര തുള്ളികൾ കൊണ്ടാണ് പല എഴുത്തുകാരികളും തങ്ങളുടെ രചനകൾ വാർത്തെടുക്കുന്നത്. അടിച്ചമർത്തലുകളാൽ ഉണ്ടാവുന്ന മരണഭയത്തെ മുറിച്ചുമാറ്റി കൊണ്ട് പോരാട്ട ജീവിതത്തിലേക്കുള്ള പാതയിലൂടെയാണ് ഓരോ എഴുത്തുകാരിയും ജനിക്കുന്നത്. തുറന്ന മനസ്സോടെ ഇങ്ങനെ എഴുതാൻ പറ്റിയില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ എഴുത്തുകാരി ആയില്ലായിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞ സ്ത്രീകളുമുണ്ട്. പലരും എഴുത്ത് ജീവിതത്തിൻ്റെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു, എന്നിട്ട് ആരുടെയൊക്കെയോ ഇഷ്ടങ്ങളിലൂടെ ജീവിക്കുന്നു. പല വിലക്കുകളെയും അറുത്തുമാറ്റി സ്വപ്രകാശത്തിലൂടെ ഒരു ആഘോഷമാണ് എഴുത്ത്. ചില എഴുത്തുകാരികൾ ജീവിതത്തിൽ അനുഭവിച്ച ദുരന്തങ്ങളിലൂടെയും, മാനസിക സംഘർഷങ്ങളിലൂടെയും, വൈധവ്യം ,ഒറ്റപ്പെടൽ അതായത് ഏറ്റവും വലിയ ദാരിദ്ര്യമായി ഒറ്റപ്പെടലിനെ കരുതാം, ഇവയിലൂടെ സമർത്ഥമായ, ശക്തമായ എഴുത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. വെർജിനിയ വൂൾഫ് പറഞ്ഞത് ഞാൻ ഓർക്കുകയാണ്, '' സ്ത്രീകൾ സമൂഹത്തിൽ ഉൾവലിയുക, ഒതുങ്ങി നിൽക്കുക ,അനുസരിക്കുക ഇതെല്ലാം അവളെ സംരക്ഷിതയാക്കുന്നു. എഴുത്തുകാരി എന്ന പേര് ഒരു സ്ത്രീക്ക് ഒട്ടും സുരക്ഷിതമല്ല എന്ന് ഉറപ്പിച്ചു പറയാം, ( ഏറെ പേർ എന്നോട് പങ്കുവച്ചിട്ടുള്ളതാണ്). പക്ഷേ അങ്ങിനെയുള്ള തോന്നലുകളെ കാറ്റിൽ പറത്താനാണ് എനിക്കിഷ്ടം. എഴുത്തിൻ്റെ ലോകത്തിലേക്ക് ചേക്കേറിയവളാണ് ഞാൻ, എഴുത്തുകളോടൊപ്പം ജീവിക്കുന്നു. വെള്ള പേപ്പറിൽ കറുപ്പോ, നീലയോ മഷി കൊണ്ട് എഴുതാൻ സ്ത്രീകൾക്ക് ഒരായിരം വിലക്കുകളെ മറികടന്നേ പറ്റൂ, എന്തൊക്കെയായാലും സമൂഹത്തോട് എല്ലാം വിളിച്ചു പറയും എഴുത്തിലൂടെ...

ബീന ബിനിൽ തൃശൂർ

 

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos