തിരുവനന്തപരത്തു ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കും

 

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയംഅടുത്ത  ഒരു മാസത്തിനകം തിരുവനന്തപുരത്തു ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (സൈക്ലോൺ വാണിംഗ്  സെന്റർ )സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.കേരളം- കർണ്ണാടക  തീരങ്ങളിൽ   അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങളുടെയും,ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത് .നിലവിൽ കേന്ദ്ര ഗതാഗത വകുപ്പിന് ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ ,കൊൽക്കത്ത,  അഹമ്മദാബാദ്, മുംബൈ  എന്നിവിടങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.

കേരള, കർണ്ണാടക   സംസ്ഥാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും,തീരദേശ  നിവാസികൾക്കുമുള്ള  കാലാവസ്ഥ  മുന്നറിയിപ്പുകളും   ബുള്ളറ്റിനുകളും പുറപ്പെടുവിക്കുന്നതിനു പര്യാപ്തമായ അത്യാധുനിക സംവിധാനങ്ങൾ ഈ കേന്ദ്രത്തിലുണ്ടാകും. കേന്ദ്രകലാവസ്ഥാവകുപ്പിന്റെ കേരളത്തിൽ നിലവിലുള്ള ഓഫീസിന്റെ കാലാവസ്ഥ പ്രവചന പ്രവർത്തനങ്ങൾ ഇതു കൂടുതൽ ശക്തിപ്പെടുത്തും.

കേരളത്തിന്റെ വടക്കൻ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു സി -ബാന്റ് ഡോപ്ലർ വെതർ റഡാര്  ഈ വര്ഷം അവസാനത്തോടെ മംഗലാപുരത്തു സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിലവിൽ തിരുവനന്തപുരത്തും , കൊച്ചിയിലുമാണ്  ഈ റഡാറുകൾ ഉള്ളത്. ഈ മൂന്നു റഡാറുകളും പ്രവർത്തന ക്ഷമമാകുമ്പോൾ മഴയും, മറ്റു കാലാവസ്ഥാ മാറ്റങ്ങളും നിരീക്ഷിക്കുന്നതിനും ജനങ്ങൾക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നല്കാൻ കഴിയും  രണ്ട് മുതൽ  മൂന്ന്   മണിക്കൂർ വരെ മുതൽ 15 -20 ദിവസത്തെ ദൈർഘ്യത്തിൽ  കാലാവസ്ഥാ പ്രവചനം നടത്താൻ   കഴിവുള്ള പുതിയ ഉപകരണങ്ങളും മാതൃകകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.

ഇത്തരം ആധുനിക ഉപകരണങ്ങളെ കുറിച്ച് പരിശീലനം നൽകുന്നതിന് തീരുമാനും കൈക്കൊള്ളുന്നതിൽ അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും  എല്ലാ സംസ്ഥാങ്ങളിലെയും  ദുരന്ത നിവാരണ അതോറിറ്റികൾക്കും മറ്റു ബന്ധപ്പെട്ടവർക്കുമായി  ഒരു ബോധവൽക്കരണ ,പരിശീലന  ശില്പശാല അടുത്ത മാസം നടത്താനും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് പരിപാടിയുണ്ട്.
    
  
  

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Sep 172019
തൃശൂർ വീഥികളിൽ   കാടുകൾ വിട്ടിറങ്ങിയ പുലികൾ രൗദ്രതാളമാടീ ... നഗരം പ്രൗഢോജ്വലമായ മഹാസമുദ്രത്തിൽ നീരാടീ .... പല വർണ്ണ പുലികൾ വയസ്സൻ പുലി കുട്ടി പുലി കരിം പുലി