സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡെല്‍ഹി പോലീസില്‍സബ് ഇന്‍സ്‌പെക്ടര്‍, കേന്ദ്ര സായുധ സേനാ പൊലീസ്, സിഐഎസ്എഫില്‍അസിസ്റ്റന്റ്‌സബ് ഇന്‍സ്‌പെക്ടര്‍എന്നീതസ്തികകളിലേക്കുള്ള പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യമെങ്ങും  2019ഡിസംബര്‍  11, 12 തീയ്യതികളിലാണ്കംപ്യൂട്ടര്‍ അധിഷ്ടിത മത്സര പരീക്ഷ. രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാകുക.  രണ്ടും  ഒബ്ജക്ടീവ്മാതൃകയിലായിരിക്കും. 

അപേക്ഷകര്‍ 2020 ജനുവരിഒന്നിനകം 20 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാകണം. പ്രത്യേകവിഭാഗങ്ങള്‍ക്ക്അര്‍ഹമായവയസ്സിളവ്‌ലഭിക്കും. 2020 ജനുവരിഒന്നിനകംകരസ്ഥമാക്കിയഅംഗീകൃതസര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമാണ്അടിസ്ഥാന യോഗ്യത.ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതിഒക്‌ടോബര്‍ 16ന് വൈകുന്നേരം അഞ്ച് മണിയാണ്. 

ബംഗളൂരു അടക്കമുള്ള എ ക്ലാസ്സ് നഗരങ്ങളില്‍ ഏകദേശം 52,000 രൂപ വരെയാണ് ശമ്പളം.ഒഴിവുകളുടെഎണ്ണംകണക്കാക്കപ്പെട്ടില്ല.ഓണ്‍ലൈന്‍ വഴി മാത്രമേ പരീക്ഷക്ക് അപേക്ഷിക്കാവൂ. https://ssc.nic.inഎന്ന വെബ്‌സൈറ്റില്‍കൂടിയാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗം, വിഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ ഫീസിളവിനും സംവരണത്തിനും അര്‍ഹരാണ്.  മറ്റുവിവരങ്ങള്‍എന്നിവ എസ്എസ്‌സിയുടെwww.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ്‌ചെയ്തിട്ടുണ്ട്.
കൂടുതല്‍വിവരങ്ങള്‍ക്ക് 080-25502520, 9483862020 എന്നീ നമ്പറുകളില്‍    തിങ്കള്‍മുതല്‍വെള്ളിവരെയുള്ളദിവസങ്ങളില്‍രാവിലെ 10 മണിമുതല്‍വൈകുന്നേരംഅഞ്ചുമണിവരെവിളിക്കാവുന്നതാണ്

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ