സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 21ന്

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടിക്രമങ്ങൾ 21ന് രാവിലെ 11 ന് കോളേജ് കാര്യാലയത്തിൽ നടക്കും. അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും പകർപ്പും സഹിതം കൃത്യസമയത്ത് എത്തണം. പ്രവേശനത്തിന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.