സ്‌പോര്‍ട്‌സ്അതോറിറ്റിഓഫ്ഇന്ത്യ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 18 മുതല്‍

 

സ്‌പോര്‍ട്‌സ്അതോറിറ്റിഓഫ് ഇന്ത്യ  (സായി)  തിരുവനന്തപുരം ട്രെയിനിങ്‌സെന്ററിനു കീഴിലെവിവിധ  സ്‌കീമുകളില്‍ 2019-20 വര്‍ഷത്തിലെ     പ്രവേശന ത്തിനുള്ള    സെലക്ഷന്‍ ട്രയല്‍സ് ജനുവരി 18 മുതല്‍ 24 വരെകാര്യവട്ടംലക്ഷ്മീബായ് നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍  എഡ്യൂക്കേഷന്‍ ക്യാമ്പസ്സില്‍ നടക്കും. അത്‌ലറ്റിക്‌സ്, സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, സ്വിമ്മിങ്, തയ്ക്ക്വണ്ടോ, വോളീബോള്‍എന്നീ ഇനങ്ങളില്‍ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബോക്‌സിങ്, ഹാന്‍ഡ്ബാള്‍, കബഡി എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുംആയിരിക്കും സെലക്ഷന്‍. 
 വ്യക്തിഗതവിഭാഗത്തില്‍ 12 മുതല്‍ 18 വരെ പ്രായമുള്ളകുട്ടികള്‍ക്കും ടീം വിഭാഗത്തില്‍ 10 മുതല്‍ 14 വരെ പ്രായമുള്ളകുട്ടികള്‍ക്കുംസായി ട്രെയിനിങ്‌സെന്ററിലേക്കുള്ള  ട്രയല്‍സില്‍ പങ്കെടുക്കാം. ജില്ലാ-സംസ്ഥാനതലമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക്ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ദേശീയസംസ്ഥാന തലത്തില്‍മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.   സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത്‌വിഭാഗങ്ങളില്‍ദേശീയതലത്തില്‍ നാലാംസ്ഥാനം വരെ നേടിയ   12 നും 25 നും മദ്ധ്യേ  പ്രായമുള്ളആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംസെന്റര്‍ഓഫ് എക്‌സലന്‍സ് സ്‌കീമിലേക്ക് അപേക്ഷിക്കാം. 185 സെ.മി മുകളില്‍ഉയരമുള്ളആണ്‍കുട്ടികള്‍ക്കും 170 സെ.മി മുകളില്‍ഉയരമുള്ള പെണ്‍കുട്ടികള്‍ക്കുംവോളിബോളില്‍  പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. ബോക്‌സിങ്, തയ്ക്ക്വണ്ടോഎന്നിവയില്‍കൂടുതല്‍ ഭാരവുംഉയരവുംഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 
തയ്ക്ക്വണ്ടോ, വോളീബോള്‍(18-01-2019)സൈക്ലിംഗ്, കബഡി (19012019) ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്(21-01-2019)സ്വിമ്മിങ് (21-01-2019, 22-01-2019)അത്‌ലറ്റിക്‌സ്(22-01-2019, 23-01-2019)ഹാന്‍ഡ് ബോള്‍(24-01-2019)എന്നീതീയതികളിലായിരിക്കും സെലക്ഷന്‍. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനന തീയതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെറിറ്റ്‌സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് (എന്നിവയുടെഒറിജിനലുംസാക്ഷ്യപ്പെടുത്തിയകോപ്പിയും),  സ്‌പോര്‍ട്‌സ്‌കിറ്റ്, അഞ്ചു പാസ്‌പോര്‍ട്ട്‌സൈസ്‌ഫോട്ടോഗ്രാഫ്എന്നിവസഹിതംരാവിലെഏഴുമണിക്ക്മുകളില്‍ പറഞ്ഞ തീയതികളില്‍ എല്‍ എന്‍ സി പി ഇ ക്യാമ്പസിലെ അതാതു ഗ്രൗണ്ടുകളില്‍റിപ്പോര്‍ട്ട്‌ചെയ്യേണ്ടതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471 2415401. 

കായികമേഖലയില്‍കഴിവുള്ളകുട്ടികളെകണ്ടെത്തി  പരിശീലിപ്പിച്ചുഅന്തര്‍ദേശീയദേശീയതലത്തില്‍മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തിയുള്ളതാരങ്ങളാക്കിമാറ്റുന്നതിനുള്ളവിവിധ പദ്ധതികളിലൊന്നാണിത്.  
 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment