സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവരുടെ എക്സിറ്റ്, റീ-എന്‍ട്രി വിസയും ഇക്കമയും സൗജന്യമായി പുതുക്കി നല്‍കും

റിയാദ് : സൗദിയിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത പ്രവാസികളുടെ എക്സിറ്റ്, റീ-എന്‍ട്രി വിസകളുടെയും ഇക്കാമയുടെയും കാലാവധി സൗജന്യമായി നീട്ടികൊടുക്കുന്ന നടപടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) ആരംഭിച്ചു. കൂടാതെ സന്ദര്‍ശന വിസയും നീട്ടി കൊടുക്കുമെന്നും ജവാസാത് അറിയിച്ചു. ഓഗസ്റ്റ് 31 വരെയാണ് പുതുക്കി നല്‍കുന്നത്. നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന ഒമ്ബത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും വിദേശികള്‍ക്കും മാത്രമേ ഇത് ബാധകമാകൂ. കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് സൗദി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വിസ കാലാവധി നീട്ടുന്നതിന് ജവാസത്ത് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ജവാസത്ത് സ്ഥിരീകരിച്ചു.

Recipe of the day

Jul 292021
Ingredients 1 bowl cauliflower