സൗദിയില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് :  പൊതു സ്ഥലങ്ങളില്‍ മാത്രം

സൗദിയില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലാത്ത സ്ഥലങ്ങളെ കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ വ്യക്തതവരുത്തി.

പൊതു സ്ഥലങ്ങളില്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവനുവദിച്ചത്.പൊതുപരിപാടികളില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങളോ, മേല്‍നോട്ടമോ ഇല്ലാത്ത പൊതു പാര്‍ക്കുകള്‍, നടപ്പാതകള്‍ പോലുള്ള തുറസ്സായ പൊതു സ്ഥലങ്ങളില്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുള്ളതെന്നും, പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ഞൂറോ അതിലധികമോ ആളുകളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്‌പോട്‌സ് സ്‌റ്റേഡിയങ്ങള്‍. വലിയ ഈവന്റ് ഹാളുകള്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം.

Recipe of the day

Nov 162021
INGREDIENTS